തൊഴിലധിഷ്ഠിത സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

പുതുപ്പള്ളി : സെന്റ് ജോർജ്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന സ്കിൽ ഡവലപ്മെന്റ് സെന്ററിലെ ആനിമേറ്റർ ഇൻ മീഡിയ & എന്റർടൈൻമെന്റ്, ജിഎസ്ടി അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്ക്‌ അപേക്ഷ ക്ഷണിച്ചു. www.ssakerala.in ൽ നിന്ന് ഫോം ഡൗൺലോഡ് ചെയ്ത് അപേക്ഷിക്കാം. അപേക്ഷയുടെ മാതൃക പ്രോസ്പെക്ടസ് അനുബന്ധം 3-ൽ നൽകിയിട്ടുണ്ട്. എസ്‌.ഡി.സിയിൽ നിന്ന് സൗജന്യമായി ഫോം നേരിട്ടുവാങ്ങി പൂരിപ്പിച്ചും നൽകാം. അപേക്ഷയൊടൊപ്പം നൽകേണ്ട രേഖകളുടെ പട്ടിക പ്രോസ്പെക്ടസി ലുണ്ട്. പൂരിപ്പിച്ച അപേക്ഷ സ്കിൽ ഡവലപ്‌മെൻറ് സെൻററിൽ മേയ് 15-നകം നൽകണം.16, 17 തീയതികളിലായി അഭിമുഖം നടത്തി 19-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീക രിക്കും. പ്രവേശനോത്സവം 21നു നടത്തും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾ, ഔട്ട് ഓഫ് സ്കൂൾ വിദ്യാർഥികൾ, സ്കോൾ കേരളയിൽ രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ, ഈ വർഷം പത്താം ക്ലാസ് പൂർത്തിയാക്കിയവർ, ഡിഗ്രി പഠിച്ചുകൊണ്ടിരിക്കുന്ന വർ തുടങ്ങി 15 മുതൽ 23 വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. പട്ടികവിഭാഗകാർക്ക് രണ്ടും ഭിന്നശേഷി വിഭാഗകർക്കു അഞ്ചും വർഷത്തെ ഇളവ് ഉയർന്ന പ്രായപരിധിയിൽ അനുവദിക്കുന്നതാണ്.
കോഴ്സ് തികച്ചും സൗജന്യമാണ്. ശനി, ഞായർ ദിവസങ്ങളിലും മറ്റ് അവധി ദിവസങ്ങളിലുമാണ് ക്ലാസ്. Contact : 9886170416/9745947302

Advertisements

Hot Topics

Related Articles