കോട്ടയം: പച്ചക്കറി വണ്ടി മോഷ്ടിച്ച കേസിൽ പ്രതികൾ പിടിയിൽ. പുതുപ്പള്ളി മാളിയേക്കൽ വീട്ടിൽ പ്രദീപ് മകൻ ദിലീപ് എം പ്രദീപ് (22) പുതുപ്പള്ളി വെട്ടിമറ്റം വീട്ടിൽ വിനോദ് കുമാർ മകൻ വിശ്വജിത്ത് (20) എന്നിവരെയാണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി പ്രതികൾ ഇരുവരും ചേർന്ന് വിശ്വജിത്തിന്റെ പെട്ടി ഓട്ടോറിക്ഷയിൽ കാഞ്ഞിരത്തുംമൂട് ഭാഗത്ത് കിടന്നി രുന്ന പച്ചക്കറി അടങ്ങുന്ന ഉന്തുവണ്ടി കയറ്റി കൊണ്ടു പോവുകയായിരുന്നു. കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയെ തുടർന്ന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ യു.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Advertisements