കോട്ടയം: 19 കാരിയായ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ മധ്യവയ്സകൻ പിടിയിൽ. പുതുപ്പള്ളി ഇരവിനെല്ലൂർ തടത്തിൽ വീട്ടിൽ ഭാസ്‌കരൻ (59) ആണ് പിടിയിലായത്. ശനിയാഴ്്ച്ച വൈകുന്നേരമായിരുന്നു കേസിനാസ്പദമായ സംഭവം. കട നടത്തുന്ന പിതാവിന് ഉച്ചഭക്ഷണം നൽകിയ ശേഷം, വീട്ടിലേക്ക് മടങ്ങവേ, റോഡരികിൽ പച്ചക്കറി വിൽപ്പന നടത്തുന്ന ഭാസ്‌കരൻ പെൺകുട്ടിയെ കടയിലേക്ക് വിളിച്ചുകയറ്റിയ ശേഷം അപമര്യാദയോടെ പെരുമാറുകയായിരുന്നു.
സംഭവത്തെ തുടർന്ന്, പെൺകുട്ടിയും പിതാവും ഈസ്റ്റ് പൊലീസിൽ പരാതി നൽകി. പരാതിയെ തുടർന്ന് ഈസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു. ഇയാൾക്കെതിരെ സമാന കേസിൽ മുൻപും പരാതികളുണ്ടെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.