തിരഞ്ഞെടുപ്പ് അവസാനിച്ചിട്ടും പുതുപ്പള്ളിയിൽ വികസന ചർച്ചകൾ അവസാനിച്ചിട്ടില്ല ; ചെളിക്കുഴി ആയി മാറിയ പുതുപ്പള്ളി പരിയാരം സെന്റ് തോമസ് ഓർത്തഡോക്സ്‌ പള്ളി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

പുതുപ്പള്ളി : തിരഞ്ഞെടുപ്പ് അവസാനിച്ച് ഫലപ്രഖ്യാപനം നടന്ന് പുതിയ എം എൽ എ അധികാരത്തിലേറിയിട്ടും പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ വികസന ചർച്ചകൾ അവസാനിക്കുന്നില്ല. മണ്ഡലത്തിലെ വാകത്താനം പരിയാരം സെന്റ തോമസ് ഓർത്തഡോക്സ്‌ പള്ളി റോഡാണ് ഇപ്പോൾ നാടിന് തലവേദനയാകുന്നത്. പള്ളിയുടെ അറിവോ സമ്മതമോ കൂടാതെ, ജലനിധി പദ്ധതിയുടെ പേരിൽ അഞ്ചാം വാർഡിലെ വഴിയുടെ നടുവിലൂടെ വെട്ടിപൊളിച്ചതോടെ നടക്കാൻ പോലുമാവാത്ത സ്ഥിതിയിലാണ് നാട്ടുകാർ.

Advertisements

പള്ളിയിൽ ആരാധനയിൽ എത്തുന്നതിനും ഇരു ചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നതിനും ജനങ്ങൾ ബുദ്ധിമുട്ട് നേരിടുകയാണ്. മുൻപ് എംഎൽഎ ഫണ്ടിൽ നിന്നും തുക അനുവദിച്ച് കോൺക്രീറ്റ് ചെയ്ത റോഡാണിത്. ഒരു നൂറ്റാണ്ട് ആയി ഓർത്തഡോക്സ്‌ വിശ്വാസി സമൂഹം ആരാധന നടത്തികൊണ്ടിരിക്കുന്ന ദേവാലയത്തിന് മുന്നിലൂടുള്ള റോഡ് തകർന്നു കിടക്കുവാൻ തുടങ്ങിയിട്ട് നാളേറെയായി എന്നാൽ ഒരു നടപടിയും അധികാരികളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വളരെ അപകടകരമായ രീതിയിൽ തകർന്ന് ഗതാഗതം സാധ്യമാവാത്ത വിധത്തിൽ റോഡിൽ മെറ്റൽ, മണൽ എന്നിവ അടിഞ്ഞു തകർന്നതോടെ ചെളിക്കുണ്ട് രൂപപ്പെട്ടു കാൽനടയാത്രികർക്കും ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നവർക്കും അപകടം തുടർക്കഥയാവുകയാണ്. കാറിന്റെ സൈലെൻസറിൽ പോലും ചെളി വെള്ളം കയറി കേടാവുന്നു ചെളി ഒഴിവാക്കി സൈഡിൽ കൂടി പോയാൽ പായൽ പിടിച്ചിരിക്കുന്നതിനാൽ സമീപ വാസിയുടെ വഴിക്ക് താഴെയുള്ള വസ്തുവിലേയ്ക്ക് പലരും വീഴുന്നു.

റോഡ് പൊതുജനത്തിനും പളളിയിലെത്തുന്ന വിശ്വാസികൾക്കും ഉപയോഗപ്രദമായ രീതിയിൽ പഞ്ചായത്തും മറ്റു ഭരണ സംവിധാനങ്ങളും സത്വരമായി ഉണർന്നു പ്രവർത്തിച്ച് സഞ്ചാര സ്വാതന്ത്ര്യമില്ലായ്മക്ക് ശാശ്വത പരിഹാരം കാണണമെന്ന് വികാരി ഫാ. സഖറിയ തോമസ്, ട്രസ്റ്റി സി സി വർഗീസ്, സെക്രട്ടറി ബേബി കുളത്തിൽ എന്നിവർ ആവശ്യപ്പെട്ടു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.