പുതുപ്പള്ളി : കെ.എസ്.യുവിൽ പുനസംഘടന ചർച്ചകൾ പുരോഗമിക്കുന്നതിനിടെ പുതുപ്പള്ളിയിൽ ക്യാമ്പ് പ്രഖ്യാപിച്ച് പുതുപ്പള്ളിയിലെ കെ.എസ്. യു നേതൃത്വം.
ചുമതല ഏറ്റെടുത്ത ശേഷം നിശ്ചലമായിരുന്ന പുതുപ്പള്ളിയിലെ നേതൃത്വം ഇപ്പോൾ ക്യാമ്പുമായി വന്നിരിക്കുന്നത് കെ.എസ്. യു ജില്ലാ-സംസ്ഥാന പുനസംഘടന ലക്ഷ്യം വെച്ചാണെന്നുള്ള ആരോപണം ശക്തമാവുകയാണ്.
ഇതിനിടയിൽ സംസ്ഥാന-ജില്ലാ കമ്മിറ്റികൾ ആഹ്വാനം ചെയ്ത പരിപാടികൾ പോലും ഏറ്റെടുത്ത് നടത്താതിരുന്ന നേതൃത്വം ഇപ്പോൾ പുനസംഘടനയുടെ സമയത്ത് തന്നെ ക്യാമ്പുമായി വരുന്നതിൽ ദുരുദ്ദേശമുണ്ടെന്നുള്ള ആരോപണമുയരുന്നുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ നടന്ന കെ.എസ്.യു സമരങ്ങളിലൊന്നും പുതുപ്പള്ളിയിലെ
കെ. എസ്. യു നേതൃത്വത്തിന്റെ പങ്ക് ഇല്ലാതിരുന്നതിനാൽ പ്രഹസന പരിപാടികൾ മാത്രം നടത്തുന്ന “ഫോട്ടോ ഷൂട്ട്” നേതൃത്വം ആണ് പുതുപ്പള്ളിയിലെതെന്ന ആരോപണവും ഉയർന്നു വരികയാണ്. നേതൃത്വത്തിന്റെ ഈ കെടുകാര്യസ്ഥതയിൽ പ്രവർത്തകർക്കാകെ വിയോജിപ്പുണ്ട്.