“ഒരുമിച്ച് പ്രവർത്തിക്കാം : ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ല”; പുടിന്‍

മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ കൈകോര്‍ത്ത് ഇറാനും റഷ്യയും. ഇറാനെ അകാരണമായി ആക്രമിച്ചതിന് ന്യായീകരണമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രതികരിച്ചു. ഒരുമിച്ച് പ്രവർത്തിക്കാമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിൻ ഇറാനെ അറിയിച്ചു എന്നാണ് റിപ്പോര്‍ട്ട്. വ്ലാദിമിർ പുടിൻ ഇറാനിലെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസിന്‍റെ ആക്രമണത്തിന് പിന്നാലെയാണ് കൂടിക്കാഴ്ച എന്നത് ഏറെ ശ്രദ്ധേയമാണ്.

Advertisements

ഇറാന്‍റെ ആണവ കേന്ദ്രങ്ങളില്‍ അമേരിക്ക നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് റഷ്യയുമായി കൂടുതല്‍ ഗൗരവമേറിയ കൂടിയാലോചനകള്‍ക്കായി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി റഷ്യയിലെത്തിയത്. പുടിനുമായി കൂടിക്കാഴ്ചകളും നടന്നു. ഈ കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിലാണ് ഇസ്രയേല്‍-അമേരിക്കന്‍ രാജ്യങ്ങളുടെ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരണവുമായി വ്ലാദിമിർ പുടിന്‍ രംഗത്തെത്തിയത്. ഇറാനെതിരായ ആക്രമണങ്ങളെ ‘ഒരു പ്രകോപനവുമില്ലാത്ത ആക്രമണം’ എന്നാണ് പുടിന്‍ വിശേഷിപ്പിച്ചത്. അതിന് ഒരു ന്യായീകരണവുമില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Hot Topics

Related Articles