വൈകാരികത മുഖ്യഘടകം : ജോസ് കെ മാണി
കോട്ടയം : പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ വേര്‍പാടിനെത്തുടര്‍ന്നുണ്ടായ വൈകാരികത നിറഞ്ഞ സവിശേഷ സാഹചര്യമാണ് യു.ഡി.എഫിന്റെ വിജയത്തിന് കാരണമായതെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി. ഭരണവിരുദ്ധവികാരമാണ് പുതുപ്പള്ളി ഉപതെരെഞ്ഞെടുപ്പ് ഫലം എന്നുയര്‍ത്തി കാട്ടുന്നതില്‍ കഴമ്പില്ല. പുതുപ്പള്ളി ഉപരോധരഞ്ഞെടുപ്പിലുണ്ടായത് രാഷ്ട്രീയ വിധിയെഴുത്തായിരുന്നില്ല. വൈകാരികത യുഡിഎഫ് മുഖ്യപ്രചാരണ വിഷയമാക്കി മാറ്റിയിട്ടും എല്‍ഡിഎഫിന്റെ അടിസ്ഥാന വോട്ടുകളില്‍ കുറവ് വന്നിട്ടില്ല. കേരള കോണ്‍ഗ്രസ് (എം) ന്റെ സ്വാധീനമേഖലകളില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ വോട്ടുകള്‍ ജെയ്ക് സി.തോമസിന് ലഭിച്ചിട്ടുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു.