പുതുപ്പള്ളി: മച്ചുകാട് സി. എം. എസ്. എൽ. പി. സ്‌കൂളിൽ ശിശുദിന ആഘോഷം ഏറെ വ്യത്യസ്തമായ അനുഭവമായി മാറി.നൂറോളം ചാച്ചാജിമാർ ഒത്തുചേർന്ന ശിശുദിന റാലി ഏറെ കൗതുകം ഉണർത്തുന്ന കാഴ്ചയായി. വിദ്യാലയത്തിലെ മുഴുവൻ കുട്ടികളും ചാച്ചാജിയുടെ വേഷവും മാസ്‌കും അണിഞ്ഞാണ് വിദ്യാലയത്തിൽ എത്തിയത്. വിദ്യാലയങ്കണത്തിൽ ചാച്ചാജിമാർ നിറഞ്ഞുനിൽക്കുന്ന കാഴ്ച ശിശുദിന ആഘോഷത്തിൽ കുരുന്നുകളുടെ പങ്ക് വിളിച്ചോതുന്നതായിരുന്നു. മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും കൊടികളും കുട്ടികൾ ചേർത്തുപിടിച്ചു.കുട്ടികളുടെ പ്രധാനമന്ത്രിഹെവിൻ കുര്യൻ ജോർജ് അധ്യക്ഷത വഹിച്ച ശിശുദിന ആഘോഷത്തിൽ പുതുപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പൊന്നമ്മ ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ ലോക്കൽ മാനേജർ റവ.അനൂപ് ജോർജ് ജോസഫ് ശിശുദിന സന്ദേശം നൽകി. സ്‌കൂൾ പ്രഥമാധ്യാപകൻ ബെന്നി മാത്യു, പുതുപ്പള്ളി ഫെഡറൽ ബാങ്ക് മാനേജർ മരിയ എലിസബത്ത് പോൾ , പിടിഎ പ്രസിഡൻറ് രാഖിമോൾ സാം , പിടിഎ വൈസ് പ്രസിഡൻറ് തോമസ് വർഗീസ്,അഭിഷേക് അനീഷ് , ആദിലക്ഷ്മി സയേഷ്, ഇവാൻ ജിയോ തോമസ് ,ജോയന്ന ആലീസ് ഷിനു ,ആദിനാഥ് കെ. ദിലീപ് ജെഹിയൽ ജോസഫ്, ജോഹാൻ സ്റ്റാൻലി, ജോനാഥാൻ ചാക്കോ ഷിനു , എയ്ഡൻ ചാക്കോ സുമോദ്, അധ്യാപകരായ വിൻസി പീറ്റർ ,സിനു സൂസൻജേക്കബ്, ബിബിൻ എം.ജെ എന്നിവർ പ്രസംഗിച്ചു. ചിത്രരചന, ചാച്ചാജി മത്സരം , ക്വിസ് , പ്രസംഗം, കളറിംഗ് തുടങ്ങിയ മത്സരങ്ങൾ നടത്തി.