ന്യൂസ് ഡെസ്ക് : ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി നടപടിയെക്കുറിച്ച് പ്രതികരണവുമായി പിവി അൻവര്‍ എംഎല്‍എ. ഷാജൻ സ്കറിയയുടെ അറസ്റ്റ് മൂന്നാഴ്ചത്തേക്ക് താല്‍ക്കാലികമായി തടയുക മാത്രമാണ് സുപ്രീം കോടതി ചെയ്തതെന്ന് അൻവര്‍ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസും, മറുനാടൻ മലയാളിയും പറയും പോലെ എസ്.സി/എസ്.ടി അട്ട്രോസിറ്റി ആക്ട് നിലനില്‍ക്കില്ലെന്ന് വിധിയില്‍ പറഞ്ഞിട്ടില്ല. വാക്കാല്‍ ഇക്കാര്യത്തില്‍ പരാമര്‍ശം നടത്തിയ കോടതി, ഇക്കാര്യത്തില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കുമെന്നും അൻവര്‍ പറഞ്ഞു. ഫെയ്സ് ബുക്ക് കുറിപ്പിലൂടെയായിരുന്നു അൻവറിന്റെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷാജൻ സ്കറിയയുടെ ജാമ്യാപേക്ഷ പരിഗണിച്ച സുപ്രീം കോടതി ഇടക്കാല ആശ്വാസമായി,മൂന്ന് ആഴ്ച്ചക്കാലത്തേക്ക് അറസ്റ്റ് തടയുക മാത്രമാണുണ്ടായിട്ടുള്ളത്.
ഏഷ്യാനെറ്റ് ന്യൂസും,മറുനാടൻ മലയാളിയും പറയും പോലെ എസ്.സി/എസ്.ടി അട്ട്രോസിറ്റി ആക്ട് നിലനില്‍ക്കില്ലെന്ന് വിധിയില്‍ പറഞ്ഞിട്ടില്ല.വാക്കാല്‍ ഇക്കാര്യത്തില്‍ പരാമര്‍ശ്ശം നടത്തിയ കോടതി,ഇക്കാര്യത്തില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കും.വിശദമായ വാദം കേട്ട ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂ. ഇടക്കാല ആശ്വാസമായി,താല്‍ക്കാലികമായി അറസ്റ്റ് തടയുക മാത്രമാണ് ചെയ്തിട്ടുള്ളത്.
ഈ കേസില്‍ മാത്രമേ ഇടക്കാല വിധി ബാധകമായിട്ടുള്ളൂ. ഷാജൻ സ്കറിയ,കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ വ്യാജരേഖ ചമച്ചിട്ടുണ്ടെങ്കില്‍ അക്കാര്യത്തില്‍ ആരും പരാതിപ്പെടരുതെന്നോ,അറസ്റ്റ് ഉണ്ടാവരുത് എന്നോ കോടതി പറഞ്ഞിട്ടില്ല.
പോക്സോ കേസ് പ്രതിയുടെ കൈയ്യില്‍ നിന്ന് കാശ് വാങ്ങി,വ്യാജവാര്‍ത്ത ചെയ്ത് അയാളെ രക്ഷപെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കില്‍,ആരും കേസ് കൊടുക്കരുതെന്നോ അറസ്റ്റ് ചെയ്യരുതെന്നോ കോടതി പറഞ്ഞിട്ടില്ല.
153 എ നിലനില്‍ക്കുന്ന ഷാജന്റെ ഒരു ഡസനിലധികം വീഡിയോ എന്റെ തന്നെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.അതിന്റെ പേരില്‍ ആരും പരാതി കൊടുക്കരുതെന്നോ,കേസ് എടുക്കരുതെന്നോ,അറസ്റ്റ് ഉണ്ടാകരുതെന്നോ കോടതി പറഞ്ഞിട്ടില്ല.
ഷാജൻ ഇനിയെങ്കിലും ബങ്കറിലെ ജീവിതം അവസാനിപ്പിക്കണം. ഒന്നൊന്നര മാസമായി നീ ഇങ്ങനെ കാലുവെന്ത നായയെ പോലെ ഓടുകയല്ലേ!ശനിയുടെ അപഹാരത്തില്‍ നിന്ന് സാക്ഷാല്‍ ശ്രീമഹാദേവന് പോലും ഒഴിവാകാൻ കഴിഞ്ഞിട്ടില്ല ഷാജാ..
ആശംസകള്‍..