കൊച്ചി : പി വി ശ്രീനിജിൻ എംഎല്‍എയുടെ പരാതിയില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനലിനെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എഡിറ്റര്‍ ഷാജൻ സ്കറിയ നല്കിയ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കാൻ മാറ്റി.
Advertisements
വ്യാജ വാര്‍ത്തയുണ്ടാക്കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന എംഎല്‍എയുടെ പരാതിയില്‍ പട്ടികജാതി അതിക്രമം തടയല്‍ നിയമത്തിലെ വിവിധ വകുപ്പുകളും ഐടി, ഇന്ത്യൻ ശിക്ഷാ നിയമങ്ങളിലെ വകുപ്പുകളും അനുസരിച്ചാണ് എളമക്കര പൊലീസ് കേസെടുത്തത്. മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയ, സിഇഒ ആൻ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ റിജു എന്നിവരാണ് പ്രതികള്‍. ജസ്റ്റിസ് സിയാദ് റഹ്മാനാണ് ഹര്‍ജി പരിഗണിക്കുന്നത്.