കോട്ടയം : ശാസ്ത്രീയമായ ക്വയർ കണ്ടക്ടിങ്ങിൽ ഏകദിന ശില്പശാല ഡിസംബർ പത്ത് ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ 4വരെ കോട്ടയം പബ്ലിക് ലൈബ്രറിയിൽ ഉള്ള സാമാ ഓഡിറ്റോറിയത്തിലാണ് ശില്പശാല നടക്കുക.
മാർത്തോമാ ഡി എസ് എം സി ഡയറക്ടർ റവ. ആഷിഷ് തോമസ് ജോർജ് ഉദ്ഘാടനം ചെയ്യും . ദർശന അക്കാദമി ഡയറക്ടർ റവ.ഫാ. എമിൽ പുള്ളിക്കാട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇംഗ്ലണ്ടിൽ , നിന്നും റഷ്യയിൽ നിന്നും വിദഗ്ധ പരിശീലനം ലഭിച്ച ഫാ.ഡോ.എം.പി ജോർജ് നേതൃത്വം നൽകും. സർഗഭാരതി അക്കാദമി ഓഫ് മ്യൂസിക് ആന്റ് ആർട്സ് (സാമാ)ന്റെ നേതൃത്വത്തിൽ കേരളത്തിൽ ആദ്യമായാണ് ക്വയർ പരിശീലകർക്ക് പരിശീലനം നൽകുന്നത്. ക്വയർ മാനേജ്മെന്റ്, വോയിസ് എക്സർസൈസ്, ബ്രീത്തിങ് മെതേഡ്, ഹാൻഡ് വേവിംങ്, ബാറ്റൺ മെതേഡ്, ഡൈനാമിക്സ് , റൂൾസ് ഫോർ എ കണ്ടക്ടർ എന്നിവയിലാണ് പരിശീലനം.
ഫോൺ – 09496970054/9847743325.