കുറവിലങ്ങാട്: ജൈവവൈവിധ്യങ്ങളിൽ ശ്രദ്ധനേടിയ കാനനക്ഷേത്രത്തിലെ ചെടികളുടെ വിശദാംശങ്ങളും വിവരങ്ങളും തേടി ഇനി അലയേണ്ടതില്ല. വിവരങ്ങൾ ആരോടും ചോദിക്കുകയും വേണ്ട. ഒരെറ്റ ക്യു ആർ കോഡ് സ്‌കാൻ ചെയ്താൽ വിവരങ്ങളെല്ലാം കൺമുന്നിൽ തെളിയും. ഈ പരിശ്രമങ്ങൾ പഠനത്തോട് ചേർന്നാകുമ്പോൾ പഠിതാക്കൾക്ക് അത് വലിയ അറിവും. സെന്റ് സ്റ്റീഫൻസ് കോളജിലെ വിദ്യാർത്ഥികളാണ് കാനനക്ഷേത്രത്തിലെ ചെടികൾക്ക് ബാർക്കോഡിട്ട് പേരുവിവരങ്ങൾ സമ്മാനിക്കുന്നതിനായി എത്തിയത്.
കോളജിലെ സുവോളജി വിഭാഗം വിദ്യാർത്ഥികളുടെ പരിശ്രമങ്ങളിലൂടെ കാനനക്ഷേത്രം പുതുതലമുറയുടെ ആകർഷണവും നേടും. വ്യത്യസ്തങ്ങളായ ചെടികളെല്ലാം നേരിൽകാണാൻ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് വിദ്യാർത്ഥിക്കൂട്ടം പുത്തനൊരു പദ്ധതി ഏറ്റെടുത്തത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അനിയൻ തലയാറ്റുപിള്ളിയാണ് ഒന്നര ഏക്കർസ്ഥലത്ത് വ്യത്യസ്തങ്ങളായ ചെടികളിലൂടെ കാനനക്ഷേത്രമൊരുക്കി ശ്രദ്ധനേടിയിട്ടുള്ളത്. പ്രമുഖരടക്കം ഒട്ടേറപ്പേർ കാനനക്ഷേത്രം സന്ദർശിക്കുന്നുണ്ട്.
വിദ്യാർത്ഥികൾ കാനനക്ഷേത്രത്തിൽ സെമിനാറും നടത്തി.
അസി.പ്രഫ. ബിജു തോമസ്, നമിത ജയൻ, ഡോ. സിൻസി ജോസഫ്, വൃന്ദാ പ്രതാപ്, അനിയൻ തലയാറ്റുംപിള്ളി എന്നിവർ പ്രസംഗിച്ചു.