ഇടുക്കി:അയൽവാസിയുടെ കാൽ തല്ലിയൊടിക്കാൻ ക്വട്ടേഷൻ നൽകിയ അമ്മയും മകളും ഒളിവിൽ.
തൊടുപുഴ സ്വദേശികളായ മിൽഖയ്ക്കും മകൾ അനീറ്റയ്ക്കും വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ബുധനാഴ്ചയാണ് നാൽപതുകാരനായ ഓമനക്കുട്ടന് നേരെ ക്വട്ടേഷൻ സംഘത്തിന്റെ ആക്രമണമുണ്ടായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
രാവിലെ നടക്കാനിറങ്ങിയ ഓമനക്കുട്ടന്റെ കണ്ണിലേക്ക് മുളകുപൊടി വിതറിയ ശേഷം മർദ്ദിക്കുകയായിന്നു.
സംഭവത്തിൽ ബന്ധുവും അയൽവാസിയുമായ മിൽഖയെയും മകൾ അനീറ്റയെയും സംശയമുള്ളതായി ഓമനക്കുട്ടൻ പൊലീസിന് മൊഴി നൽകിയിരുന്നു. അന്വേഷണം ശക്തമാക്കിതോടെ ഇരുവരും ഒളിവിൽ പോയി. തുടർന്ന് പൊലീസ് ഇവരുടെ ഫോൺ റെക്കോർഡ് ശേഖരിച്ചു. ക്വട്ടേഷൻ സംഘത്തെ ബന്ധപ്പെട്ടിരുന്നതായി ഇതിലൂടെ വ്യക്തമായി.
സംഭവത്തിൽ ഗുണ്ടകളായ സന്ദീപിനെയും സുഹൃത്തിനെയും എറണാകുളം ചേരാനെല്ലൂരിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. 30,000 രൂപയ്ക്ക് ക്വട്ടേഷൻ ഏറ്റെടുക്കുകയായിരുന്നെന്ന് ഇവർ പൊലീസിനോട് സമ്മതിച്ചു.
മിൽഖയുടെ നാലാം ഭർത്താവ് റെജിയുടെ സുഹൃത്താണ് അറസ്റ്റിലായ സന്ദീപ്. മിൽഖയും ഓമനക്കുട്ടനും തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണം.