പ്രോട്ടോക്കോളിന് പുല്ല് വില ! എലിസബത്ത് രാജ്ഞിയ്ക്ക് പൂ നൽകിയ മലയാളി പെൺകുട്ടി : ചരിത്രത്തെ ഞെട്ടിച്ച പെൺകുട്ടി കൊച്ചിക്കാരി

കൊച്ചി: ‘എലിസബത്ത് രാജ്ഞിക്ക് ഞാന്‍ സമ്മാനിച്ച പൂവ്, അവര്‍ കൈനീട്ടി വാങ്ങിയെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കാറില്ല. ഫോട്ടോയെടുക്കാന്‍ സാധിച്ചില്ലെങ്കിലും ഓര്‍മകളില്‍ ആ ദിനം ഇന്നും അത്രമേല്‍ വിലപ്പെട്ടതാണെനിക്ക്’ –ഫോര്‍ട്ട് കൊച്ചി വെളി മിനി കോളനിയില്‍ -രാജ്ഞി എത്തിയപ്പോള്‍ പ്രോട്ടോകോള്‍ തെറ്റിച്ച്‌ പൂനല്‍കിയ മേരി ഷിബിയുടേതാണ് വാക്കുകള്‍. ആ സംഭവത്തിന് കാല്‍നൂറ്റാണ്ടാകാന്‍ ഒരു മാസംമാത്രം അവശേഷിക്കെയാണ് രാജ്ഞിയുടെ വിയോഗം.

Advertisements

മേരി ഷിബിക്ക് അന്ന് ഏഴു വയസ്സ്. രാജ്ഞി നടന്നുവരുന്നത് കണ്ടപ്പോള്‍ തൊടിയില്‍ വിരിഞ്ഞ ചുവന്ന റോസാപൂ കൈയില്‍ കരുതി. ഒന്നും വച്ചുനീട്ടരുതെന്ന കര്‍ശന നിബന്ധനയുണ്ടായിട്ടും ഷിബി അറിയാതെ പൂ നീട്ടിപ്പോയി. അത് കണ്ട രാജ്ഞി സംരക്ഷണവലയത്തിന് പുറത്തുകടന്ന് ഷിബിയില്‍നിന്ന് പൂ വാങ്ങി. സന്ദര്‍ശനം തീരുംവരെ അത് സൂക്ഷിച്ചു. എറണാകുളത്ത് സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുന്ന ഷിബി, ഭര്‍ത്താവ് സുനില്‍ സൈമണും മക്കള്‍ക്കുമൊപ്പം ഇപ്പോള്‍ നസ്രത്തിനടുത്ത് കല്ലുകുളത്താണ് താമസം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോളനിയിലെ പോളേപറമ്ബില്‍ ജോസഫ് പ്രകാശന്റെ വീട്ടിലും രാജ്ഞി കയറി. മീനുകള്‍ ഉണക്കുന്നതിനെ കുറിച്ചും പാക്ക് ചെയ്യുന്നതിനെക്കുറിച്ചും ചോദിച്ചറിഞ്ഞു. നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിപ്രകാരം കോളനി വികസനത്തിന് ബ്രിട്ടീഷ് സര്‍ക്കാര്‍ 65 കോടി രൂപ അനുവദിച്ചിരുന്നു. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ ജെ സോഹന്റെ നേതൃത്വത്തില്‍ നടപ്പാക്കിയ പദ്ധതിക്ക് രാജ്ഞി സ്ഥാപിച്ച ശിലാഫലകം ഇന്നും കോളനിയിലുണ്ട്.

രാജ്ഞിയുടെ ഓര്‍മയില്‍ മട്ടാഞ്ചേരി…
1997 ഒക്ടോബര്‍ 17ന് കൊച്ചിയിലെത്തിയ എലിസബത്ത് രാജ്ഞിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചത് മുഖ്യമന്ത്രി ഇ കെ നായനാരും ഭാര്യ ശാരദയും ഉള്‍പ്പെടെ ഒമ്ബതുപേര്‍ക്ക്. എന്നാല്‍ നായനാര്‍ കൂടിക്കാഴ്ചയ്ക്ക് പോയില്ല. ആറുമണിക്കൂറാണ് സന്ദര്‍ശനത്തിന് മാറ്റിവച്ചത്. ദ്രുതകര്‍മസേനയും കേരള ആംഡ് പൊലീസും സുരക്ഷയൊരുക്കി. കര്‍ശന സുരക്ഷയുള്ളതിനാല്‍ രാജ്ഞി നഗരത്തിലെത്തുന്നതിന് രണ്ട് മണിക്കൂര്‍മുമ്ബുതന്നെ ആളുകള്‍ കൂട്ടംകൂടുന്നതിന് വന്‍ നിയന്ത്രണങ്ങളായിരുന്നു. മട്ടാഞ്ചേരിയിലെ സിനഗോഗും സെന്റ് ഫ്രാന്‍സിസ് പള്ളിയിലെ വാസ്ഗോഡ ഗാമയുടെ ശവകുടീരവും സന്ദര്‍ശിച്ചു.

ഭര്‍ത്താവ് ഫിലിപ്പും ഒപ്പമുണ്ടായിരുന്നു. താജ് മലബാര്‍ ഹോട്ടലില്‍ ഗവര്‍ണര്‍ സുഖ്ദേവ് സിങ് കാങ് ഒരുക്കിയ വിരുന്നില്‍ പങ്കെടുത്തശേഷം കേരളീയ പരമ്ബര്യം വിളിച്ചോതുന്ന മോഹിനിയാട്ടവും അവര്‍ ആസ്വദിച്ചു. സിനഗോഗില്‍ വാര്‍ഡന്‍ സാമി ഹാലെഗ്വയും ഭാര്യ ക്വീനി ഹാലെഗ്വയും ചേര്‍ന്നാണ് രാജ്ഞിയെ സ്വീകരിച്ചത്.
ഇന്ത്യ പെപ്പര്‍ ആന്‍ഡ് സ്പൈസസ് ട്രേഡ് അസോസിയേഷന്‍ രാജ്ഞി സന്ദര്‍ശിച്ചു

Hot Topics

Related Articles