മല്ലപ്പള്ളി : എഴുമറ്റൂര്‍, കോട്ടാങ്ങല്‍ പഞ്ചായത്തുകളില്‍ പേപ്പട്ടിയുടെ ശല്യം രൂക്ഷമാകുന്നു. കോട്ടാങ്ങല്‍ പഞ്ചായത്തിലെ കുളത്തൂര്‍ മൂഴിയിലും പരിസരത്തും നിരവധി തെരുവ്നായ്ക്കളെയും വളര്‍ത്തു മൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. എഴുമറ്റൂര്‍ പഞ്ചായത്തില്‍ പേപ്പട്ടിശല്യം രൂക്ഷമായതോടെ ജനങ്ങള്‍ ഭീതിയിലായിരിക്കുകയാണ്. പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിരവധി പേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റ് കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജിലും ചികിത്സയിലാണ്.
സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികള്‍ക്കും ഭീഷണിയായിരിക്കുകയാണ്. പേപ്പട്ടിശല്യം നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാക്കിയിരിക്കുകയാണ് നാട്ടുകാര്‍.