അടൂർ: ദേവി സ്കാനിംഗ് സെന്ററിലെ റേഡിയോ ഗ്രാഫർ എം ആർ ഐ സ്കാനിങ്ങിന് എത്തിയ ഇരുപതോളം സ്ത്രീകളുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പകർത്തിയതായി പോലീസിന് പ്രാഥമിക വിവരം ലഭിച്ചു. കഴിഞ്ഞ ദിവസമാണ് അൻജിത് പിടിക്കപ്പെട്ടത്. ഇയാളുടെ മൊബൈൽ പരിശോധിച്ചപ്പോൾ ഇത്തരത്തിൽ എട്ട് പേരുടെ ദൃശ്യങ്ങൾ കണ്ടത്താൻ കഴിഞ്ഞു.
ഇരുപതോളം പേരുടെ ദൃശ്യങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. നീക്കം ചെയ്ത ദൃശ്യങ്ങൾ വീണ്ടെടുക്കുന്നതി നായി മൊബൈൽ ഫോൺ തിരുവനന്തപുരം ഫോറൻസിക് ലാബിൽ അയയ്ക്കുമെന്ന് അടൂർ ഡിവൈ എസ് പി പറഞ്ഞു. ഇവിടെ വസ്ത്രം മാറുന്ന മുറിയിൽ രോഗികൾക്ക് നല്കാനുള്ള വസ്ത്രങ്ങൾക്കിടയിൽ മൊബൈൽ ഫോൺ ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. സംശയം തോന്നിയ യുവതി ഈ ഫോൺ കൈക്കലാക്കി നോക്കിയപ്പോഴാണ് വസ്ത്രം മാറുന്ന ദൃശ്യങ്ങൾ കണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് ഇവർ ഫോൺ എടുത്ത് ആ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു. ഈ സമയം യുവതിയുടെ കൈ തട്ടി മാറ്റി ഫോൺ തട്ടിപ്പറിക്കാൻ ഇയാൾ ശ്രമം നടത്തിയിരുന്നു. വിവരമറിഞ്ഞ് പോലീസ് എത്തി കൂടുതൽ സ്ത്രീകളുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ എടുത്തിട്ടുണ്ടോയെന്ന് പോലീസ് പരിശോധി ക്കുന്നു.
ഇയാൾ നേരത്തെ തിരുവനന്തപുരത്തെ സ്ഥാപനത്തി ൽ ജോലി നോക്കിയ സമയം അവിടെ സ്കാനിംഗിനെത്തിയ 12 സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയിരുന്നതായി പോലീസ് കണ്ടെത്തി. അടൂർ സെന്ററിലെ നാല് യുവതിക ളുടെ വസ്ത്രം മാറുന്ന ദൃശ്യങ്ങൾ പോലീസ് മൊബൈൽ ഫോണിൽ നിന്നും കണ്ടെത്തി. ചിലരുടെ ദൃശ്യങ്ങൾ മൊബെൽ ഫോണിൽ നിന്നും നീക്കം ചെയ്തിരുന്നു.