ചരിത്രം കുറച്ച് നദാല്‍, കരിയറിലെ 21-ാം ഗ്രാന്‍സ്്ലാം നേട്ടം; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കിരീടനേട്ടത്തിന്റെ ആവേശത്തില്‍ ‘കിംഗ് ഓഫ് ക്ലേ’ ആരാധകര്‍

മെല്‍ബണ്‍: ചരിത്രം കുറച്ച് നദാല്‍. ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്‌ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ഇനി സ്പാനിഷ് താരം റാഫേല്‍ നദാലിന്. 29ാം ഗ്രാന്‍സ്‌ലാം ഫൈനലില്‍നിന്നാണ് നദാല്‍ റെക്കോര്‍ഡ് കുറിച്ച് 21ാം കിരീടമുയര്‍ത്തിയത്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഫൈനലില്‍ റഷ്യന്‍ താരം ഡാനില്‍ മെദ്വദേവിനെ പരാജയപ്പെടുത്തിയാണ് നദാലിന്റെ 21ാം ഗ്രാന്‍സ്ലാം കിരീടനേട്ടം. ആദ്യ രണ്ടു സെറ്റുകള്‍ കൈവിട്ടശേഷമുള്ള തിരിച്ച് വരവിലാണ് നദാല്‍ മെദ്വദേവിനെ വീഴ്ത്തിയത്. സ്‌കോര്‍: 2-6, 6-7, 6-4, 6-4, 7-5.

Advertisements

20 കിരീടങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോജര്‍ ഫെഡറര്‍, സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ച് എന്നിവര്‍ക്കൊപ്പം ഇതുവരെ പങ്കുവച്ച റെക്കോര്‍ഡ്, 21-ാം കിരീടവുമായി റാഫേല്‍ നദാല്‍ സ്വന്തമാക്കിയിരിക്കുകയാണ്. നൊവാക് ജോക്കോവിച്ചിന്റെ വാക്‌സീന്‍ വിവാദം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ശോഭ കെടുത്തിയിരുന്നു. എന്നാല്‍ റാഫേല്‍ നദാലിന്റെ കിരീടനേട്ടത്തിലൂടെ ഓസ്‌ട്രേലിയന്‍ ഓപ്പണിന് മിന്നുന്ന വിരാമമായി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മെദ്്വദേവും നദാലും തമ്മില്‍ നടന്ന അഞ്ചാം മത്സരത്തില്‍ നദാലിന്റെ നാലാം ജയമാണിത്. ഇതിനു മുന്‍പ് ഏറ്റുമുട്ടിയ 2019 യുഎസ് ഓപ്പണ്‍ ഫൈനലിലും നദാല്‍ മെദ്വദേവിനെ തോല്‍പിച്ചിരുന്നു. ഈ സീസണില്‍ നദാലിന്റെ 11-ാം മത്സരമാണിത്. ആദ്യ സെറ്റ് 6-2ന് അനായാസം സ്വന്തമാക്കിയ മെദ്വദേവ്, രണ്ടാം സെറ്റ് പോരാട്ടത്തിനൊടുവില്‍ 7-6നും സ്വന്തമാക്കിയതോടെ നദാല്‍ ആരാധകര്‍ പ്രതീക്ഷ കൈവിട്ടിരുന്നു. എന്നാല്‍, മൂന്നും നാലും സെറ്റുകള്‍ 6-4 എന്ന സ്‌കോറില്‍ സ്വന്തമാക്കി നദാല്‍ ശക്തമായി തിരിച്ചടിച്ചതോടെ നിര്‍ണായകമായ അഞ്ചാം സെറ്റില്‍ 7-5 ജയത്തോടെ നദാല്‍ മത്സരവും 21-ാം ഗ്രാന്‍സ്‌ലാം കിരീടവും റെക്കോര്‍ഡും സ്വന്തമാക്കി.

സ്പാനിഷ് ടെന്നീസ് കളിക്കാരനാണ് റാഫേല്‍ നദാല്‍ പെരേര (ജനനം ജൂണ്‍ 3 1986). എറ്റിപി നിലവിലെ രണ്ടാം നമ്പര്‍ താരമാണ്. ഇതിനു മുന്‍പ് (ഓഗസ്റ്റ് 18, 2008 മുതല്‍ 2009 ജൂലൈ 5 വരെ) ലോക ഒന്നാം നമ്പര്‍ താരവുമായിരുന്നു.കളിമണ്‍ കോര്‍ട്ടുകളിലെ അസാമാന്യ പ്രകടനം കാരണം ഇദ്ദേഹം ‘കളിമണ്‍ കോര്‍ട്ടിലെ രാജാവ്’ എന്ന് അറിയപ്പെടുന്നു.

Hot Topics

Related Articles