മലപ്പുറം: മലപ്പുറം തിരുവാലിയിൽ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിക്ക് ക്രൂരറാഗിംഗ്. തിരുവാലി ഹിക്മിയ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥി ഷാനിദിനാണ് റാഗിംഗിനെ തുടർന്ന് ഗുരുതര പരിക്കേറ്റിരിക്കുന്നത്. ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ പേരിലാണ് സീനിയർ വിദ്യാർത്ഥികൾ ഷാനിദിനെ ക്രൂരമായി മർദ്ദിച്ചത്.
Advertisements
സംഘം ചേര്‍ന്നുള്ള അക്രമണത്തില്‍ ഷാനിദിന്റെ മുഖത്താണ് പരിക്കേറ്റത്. ആക്രമണത്തിൽ ഷാനിദിന്റെ മുൻവശത്തെ പല്ലുകൾ തകർന്നിട്ടുണ്ട്. താക്കോലുകൊണ്ടുള്ള കുത്തേറ്റ് മുഖത്ത് ദ്വാരം വീണതിനെ തുടർന്ന് മൂന്ന് തുന്നലുണ്ട്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് ഷാനിദ്. ഷാനിദിൻ്റെ രക്ഷിതാക്കൾ എടവണ്ണ പൊലീസിൽ പരാതി നൽകി.