ആശുപത്രി ഒപിയിൽ അപകടം എന്ന് രേഖപ്പെടുത്തി; കൊയിലാണ്ടിയിൽ വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആക്രമിച്ചതായി പരാതി

കോഴിക്കോട്: കൊയിലാണ്ടിയിലും വിദ്യാർത്ഥിയെ എസ്എഫ്ഐക്കാർ ആക്രമിച്ചെന്ന് പരാതി. റാഗിംഗ് നടത്തി എന്നാരോപിച്ചായിരുന്നു ക്രൂരമായ മർദനം. ആശുപത്രിയിൽ എത്തിച്ച് അപകടം എന്ന് ഒപിയിൽ രേഖപ്പെടുത്തി. ഭയം കാരണം ഡോക്ടറോട് ഒന്നും പറയാനില്ലെന്നും മര്‍ദനമേറ്റ  അമൽ വ്യക്തമാക്കി. ക്ലാസിലെ വിദ്യാർത്ഥി അടക്കം കൂട്ടത്തിൽ ഉണ്ടായിരുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു മർദനം എന്നാണ് പരാതിയില്‍ പറയുന്നത്. 

Advertisements

ഇരുപത്തഞ്ചോളം എസ്എഫ്ഐ പ്രവർത്തകർ ചുറ്റിലും നിന്നായിരുന്നു ആക്രമണം. കൊയിലാണ്ടി കൊല്ലം ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി ആർട്സ് ആൻ്റ് സയൻസ് കോളേജിലായിരുന്നു സംഭവം. വീട്ടിൽ എത്തിയ ശേഷം അസഹ്യമായ വേദന വന്നപ്പോൾ ആണ് വീട്ടുകാരോട് സംഭവത്തെക്കുറിച്ച്  പറഞ്ഞത്. കുടുംബം കൊയിലാണ്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.