ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതി; ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ തുടർ നടപടി നിർത്തിവെച്ച് പൊലീസ്

പത്തനംതിട്ട: ആക്ടിവിസ്റ്റ് രഹന ഫാത്തിമയ്ക്കെതിരായ കേസില്‍ തുടർനടപടി നിർത്തിവെച്ച് പത്തനംതിട്ട പൊലീസ്. ഫേസ്ബുക്കിലൂടെ അയ്യപ്പനെ അധിക്ഷേപിച്ചെന്ന പരാതിയിൽ എടുത്ത കേസിലെ തുടർനടപടിയാണ് നിർത്തിവെച്ചത്. 2018 ലെ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ മെറ്റയിൽ നിന്ന് ലഭ്യമായില്ലെന്ന് പൊലീസ് പറയുന്നു. 

Advertisements

വിവരങ്ങൾ കിട്ടിയാൽ തുടർനടപടി ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇക്കാര്യം കേസിലെ പരാതിക്കാരനായ ബിജെപി നേതാവ് രാധാകൃഷ്ണ മേനോനെ പൊലീസ് അറിയിച്ചിട്ടുണ്ട്. കേസില്‍ മജിസ്ട്രേറ്റ് കോടതിയിലും പൊലീസ് റിപ്പോർട്ട് നൽകി.

Hot Topics

Related Articles