രാഷ്ട്രീയ ലോക് മോർച്ച ദേശീയ സെക്രട്ടറി ബിജു കൈപ്പാറേടനും സംസ്ഥാന നേതാക്കളുമുൾപ്പടെ നൂറോളം പ്രവർത്തകർ സിപിഐയിലേക്ക്

ഫോട്ടോ: സിപിഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ച രാഷ്ട്രീയ ലോക് മോർച്ച ദേശീയ സെക്രട്ടറി ബിജു കൈപ്പാറേടനെയും സഹപ്രവർത്തകരെയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സ്വീകരിക്കുന്നു

Advertisements

കോട്ടയം: രാഷ്ട്രീയ ലോക് മോർച്ച ദേശീയ സെക്രട്ടറി ബിജു കൈപ്പാറേടനും സംസ്ഥാന നേതാക്കളുമുൾപ്പടെ നൂറോളം പ്രവർത്തകർ സിപിഐയിൽ ചേർന്നു. രാഷ്ട്രീയ ലോക് മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് എൻ എസ് പ്രസാദ്, സംസ്ഥാന ജോയിന്റ് സെക്രട്ടറി രാജീവ് കെ ജോയ്, ഇടുക്കി ജില്ലാ പ്രസിഡന്റ് സോബി വർഗീസ് തുടങ്ങിയ സംസ്ഥാന നേതാക്കളും നൂറോളം പ്രവർത്തകരുമാണ് സിപിഐയിൽ ചേർന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കോട്ടയത്ത് പി പി ജോർജ് സ്മാരക ഹാളിൽ നടന്ന സ്വീകരണ സമ്മേളനത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രക്തഹാരമണിയിച്ച് സ്വീകരിച്ചു.സംശുദ്ധമായ രാഷ്ട്രീയ പ്രവർത്തനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ശൈലി. ആൾക്കൂട്ടംകൊണ്ട് വലിയ പാർട്ടിയല്ല സിപിഐ,എന്നാൽ ആദർശ രാഷ്ട്രീയംകൊണ്ട് ഇൻഡ്യയിലെ ഏറ്റവും വലിയ പാർട്ടി സിപിഐ തന്നെയാണെന്ന് സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. വി ബി ബിനു അധ്യക്ഷനായിരുന്നു. സംസ്ഥാന എക്‌സിക്യുട്ടീവംഗം ആർ രാജേന്ദ്രൻ, സംസ്ഥാന കൗൺസിലംഗം അഡ്വ. വി കെ സന്തോഷ് കുമാർ, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി മോഹൻ ചേന്നംകുളം, ജില്ലാ എക്‌സിക്യുട്ടീവംഗങ്ങളായ ടി എൻ രമേശൻ, അഡ്വ. ബിനു ബോസ്, ജില്ലാ കൗൺസിലംഗം പി ജി ത്രിഗുണസെൻ, വിനോദ് പുളിക്കനിരപ്പേൽ, സ്റ്റീഫൻ ചെട്ടിക്കൻ തുടങ്ങിയവർ പ്രസംഗിച്ചു.

Hot Topics

Related Articles