മനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ? സരിന് ഹസ്തദാനം ചെയ്യാൻ വിസമ്മതിച്ച രാഹുലിനും ഷാഫിക്കും വിമർശനം : ഫെയ്സ്ബുക്ക് പോസ്റ്റുമായി എം ബി രാജേഷ്

പാലക്കാട്: എല്‍ഡിഎഫ് സ്ഥാനാർത്ഥി ഡോക്ടർ പി സരിന്റെ ഹസ്തദാനം യുഡിഎഫ് സ്ഥാനാർത്ഥി രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്ബില്‍ എംപിയും നിരസിച്ചതില്‍ വിമർശനവുമായി മന്ത്രി എം ബി രാജേഷ്. രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇരുവരിലും നിന്നുണ്ടായതെന്ന് മന്ത്രി കുറ്റപ്പെടുത്തി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം. പാലക്കാട്ട് വിവാഹ വീട്ടില്‍ വോട്ട് തേടിയെത്തിയ സരിന്റെ ഹസ്തദാനം രാഹുല്‍ മാങ്കൂട്ടത്തിലും ഷാഫി പറമ്ബിലും നിരസിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഇതിനകം തന്നെ ചർച്ചയായിരുന്നു. ഹസ്തദാനം നല്‍കാൻ സരിൻ കൈനീട്ടിയപ്പോഴേയ്ക്കും അത് ശ്രദ്ധിക്കാതെ ഇരുവരും നടക്കുകയായിരുന്നു. നിരവധി തവണ രാഹുലിനെയും ഷാഫിയെയും സരിൻ വിളിച്ചെങ്കിലും തിരിഞ്ഞുനോക്കാതെ ഇരുവരും നടന്ന് പോവുന്നത് ദൃശ്യങ്ങളില്‍ കാണാം.ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപംമനുഷ്യർ ഇത്ര ചെറുതായിപ്പോകാമോ?എത്ര വിനയം അഭിനയിക്കാൻ ശ്രമിച്ചാലും ഉള്ളിലുള്ള യഥാർത്ഥ സംസ്കാരം ചില സന്ദർഭങ്ങളില്‍ പുറത്തുചാടും. ഇന്ന് കല്യാണവീട്ടില്‍ വച്ച്‌ പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർത്ഥിയും അദ്ദേഹത്തിന്റെ സ്പോണ്‍സർ വടകര എം പിയും ഡോ. സരിനോട് ചെയ്തത് അതാണ്. പരസ്പരം എതിർ സ്ഥാനാർത്ഥികളായി മത്സരിക്കുന്നു എന്നത്, കണ്ടാല്‍ മിണ്ടാത്ത ശത്രുതയാകുമോ? രാഷ്ട്രീയത്തിലും പൊതുജീവിതത്തിലും എല്ലാക്കാലത്തുമുണ്ടായിട്ടുള്ള ചില സാമാന്യ മര്യാദകളുണ്ട്. അതിനൊന്നും ഒരു വിലയും കല്പിക്കാത്ത പെരുമാറ്റമാണ് ഇന്ന് അവരില്‍ നിന്നുണ്ടായത്.എനിക്കെതിരെ ആദ്യം മത്സരിച്ചത് ശ്രീ. സതീശൻ പാച്ചേനിയായിരുന്നു. മത്സരിച്ചപ്പോഴും അദ്ദേഹം അടുത്തിടെ മരിക്കുന്നതു വരെയും സൗഹൃദത്തിന് ഒട്ടും കുറവില്ലായിരുന്നു. ശ്രീ. എം പി വീരേന്ദ്രകുമാറുമായി വാശിയേറിയ മത്സരമായിരുന്നു. അതിനിടയില്‍ കണ്ടുമുട്ടിയപ്പോഴൊന്നും കൈകൊടുക്കാതെയോ മിണ്ടാതെയോ പരസ്പരം മുഖം തിരിച്ചിട്ടില്ല.ശ്രീ. വി കെ ശ്രീകണ്ഠനോട് 2019ല്‍ ഞാൻ പരാജയപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. പിറ്റേന്ന് ഞാൻ അദ്ദേഹത്തെ വിളിച്ച്‌ അഭിനന്ദനം അറിയിച്ചു. കുറച്ചുദിവസം കഴിഞ്ഞൊരുനാള്‍ അതുവഴി പോകുമ്ബോള്‍ ശ്രീകണ്ഠൻ എന്റെ വീട്ടില്‍ വന്ന് ഭക്ഷണവും കഴിച്ച്‌ സൗഹൃദ സംഭാഷണവും നടത്തിയാണ് മടങ്ങിയത്. തൃത്താലയില്‍ ശ്രീ. വി ടി ബല്‍റാമുമായുള്ള മത്സരത്തിലെ വാശി കടുപ്പമേറിയതായിരുന്നു. പക്ഷേ അന്നുപോലും പരസ്പരം കൈകൊടുക്കാതിരിക്കാനോ മിണ്ടാതെ മുഖം തിരിക്കാനോ ഞങ്ങള്‍ മുതിർന്നിട്ടില്ല.എതിർസ്ഥാനാർത്ഥിയെ ശത്രുവായി കാണുന്ന രാഷ്ട്രീയ സംസ്കാരം നിന്ദ്യമാണ്. ഡോ. സരിൻ തന്റെ എതിർ സ്ഥാനാർത്ഥിയെ അങ്ങോട്ട് വിഷ് ചെയ്യാൻ തയ്യാറായത് ശരിയായ നടപടിയാണ്. പക്വതയും വിവേകവുമുള്ള ഒരു പൊതുപ്രവർത്തകൻ അങ്ങിനെയാണ് ചെയ്യേണ്ടത്. അവരുടെ പെരുമാറ്റം സരിനല്ല അപമാനമുണ്ടാക്കിയത്. യുഡിഎഫ് സ്ഥാനാർത്ഥിയുടെയും സ്പോണ്‍സറുടെയും പെരുമാറ്റം ജനം അളക്കും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.