രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ മെഡിക്കൽ സംഘത്തെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ.ഷാജഹാൻ നയിക്കും; മെഡിക്കൽ സംഘത്തിൽ നാലു ജീവനക്കാർ

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മെഡിക്കൽ സംഘത്തെ ആലപ്പുഴ മെഡിക്കൽ കോളേജിലെ ഡോ.പി.എസ് ഷാജഹാൻ നയിക്കും. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പൾമനറി മെഡിസിൽ വിഭാഗത്തിലെ അഡീഷണൽ പ്രഫസറാണ് ഷാജഹാൻ. സെപ്റ്റംബർ 11 മുതൽ 29 വരെ കേരളത്തിൽ പര്യടനം നടത്തുന്ന യാത്രയുടെ മെഡിക്കൽ സംഘത്തെയാണ് ഷാജഹാൻ നയിക്കുന്നത്. ഇദ്ദേഹം നേതൃത്വം നൽകുന്ന മെഡിക്കൽ സംഘത്തിൽ തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംങ് ഓഫിസർ ഗ്രേഡ് ഒന്ന് എസ്.എം അനസ്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംങ് ഓഫിസർ ടി.ആർ കാർത്തിക്, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്‌സിംങ് ഓഫിസർ എസ്.ഷിജാസ് എന്നിവരാണ് മെഡിക്കൽ സംഘത്തിലുള്ളത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.