രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവം: എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു; അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കു ചുമതല

കൽപ്പറ്റ: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചു തകർത്ത സംഭവത്തിൽ കർശന നടപടിയുമായി സി.പി.എം. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു. എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ ചുമതല ഏഴംഗ അഡ്‌ഹോക്ക് കമ്മിറ്റിയ്ക്കാണ് നൽകിയിരിക്കുന്നത്. എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തിന് ഒടുവിലാണ് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുന്നത്.

Advertisements

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കൽപ്പറ്റയിലെ രാഹുൽ ഗാന്ധിയുടെ എം.പി ഓഫിസ് ഒരു സംഘം എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ചു തകർത്തത്. ആക്രമണത്തിന് ശേഷം എസ്.എഫ്.ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ കസേരയിൽ വാഴയും നട്ടിരുന്നു. സംഭവത്തിനു പിന്നാലെ എസ്.എഫ്.ഐ പ്രവർത്തകരുടെ പ്രതിഷേധത്തെ സി.പി.എം തള്ളിപ്പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് എസ്.എഫ്.ഐ അടിയന്തരമായി വയനാട്ടിൽ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേർത്തു വിഷയം ചർച്ച ചെയ്തത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിനു പിന്നാലെയാണ് ഇപ്പോൾ സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ നിർദേശ പ്രകാരം എസ്.എഫ്.ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടിരിക്കുന്നത്. രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ നേരത്തെ സി.പി.എം കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിനു പന്നാലെയാണ് ഇപ്പോൾ എസ്.എഫ്.ഐ ജില്ലാ കമ്മിറ്റി പിരിച്ചു വിട്ട നടപടിയെടിയെടുത്തിരിക്കുന്നത്.

Hot Topics

Related Articles