വയനാട്ടിലെ വോട്ടർമാർക്ക് രാഹുൽ ഗാന്ധിയുടെ കത്ത് ; അയോഗ്യനാക്കപ്പെട്ട എം പി യുടെ വയനാട് സന്ദർശനം ഏപ്രിൽ 11 ന്

വയനാട്: മാനനഷ്ടക്കേസില്‍ എം.പി സ്ഥാനത്തു നിന്നും അയോഗ്യനാക്കപ്പെട്ട ശേഷം ആദ്യമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടിലെത്തുന്നു.ഏപ്രില്‍ 11നാണ് അദ്ദേഹം വയനാട്ടിലെത്തുക. അതേസമയം, സന്ദര്‍ശനത്തിന് മുമ്പായി മണ്ഡലത്തിലെ എല്ലാ വീടുകളിലും കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധിയുടെ കത്ത് നല്‍കും.

Advertisements

വയനാട്ടിലെ ജനങ്ങള്‍ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്ന്, അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങള്‍ എന്ന ബന്ധം ആണുള്ളത്. വോട്ടര്‍മാര്‍ക്ക് കത്തെഴുതുമെന്നും തന്റെ ഹൃദയത്തില്‍ ജനങ്ങള്‍ക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കുമെന്നും രാഹുല്‍ പറഞ്ഞിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വീടുകളില്‍ നല്‍കുന്ന കത്തിലും വയനാട്ടിലെ ജനങ്ങളോടുളള ഹൃദയബന്ധമാണ് അദ്ദേഹം പ്രതിപാദിക്കുന്നത്. മാത്രമല്ല തനിക്കെതിരായ നടപടി പ്രതിപക്ഷത്തെ നിശബ്ദമാക്കാനുളള മോദി സര്‍ക്കാരിന്റെ നീക്കമാണെന്നും ഇതിനെ ശക്തമായി അപലപിക്കുന്നുണ്ടെന്നും കത്തിലുണ്ട്. എം.പി ആണെങ്കിലും അല്ലെങ്കിലും കൂടെ ഉണ്ടാകും എന്ന ഉറപ്പ് വോട്ടര്‍മാര്‍ക്ക് നല്‍കിയാണ് കത്ത് അവസാനിപ്പിക്കുന്നത്.

Hot Topics

Related Articles