ന്യൂഡല്‍ഹി: പ്രതിപക്ഷ സഖ്യമായ ഇന്ത്യ ക്കെതിരെ വിമർശനവുമായി എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി രാഹുല്‍ ഗാന്ധി. “നിങ്ങള്‍ എന്ത് വേണമെങ്കിലും വിളിച്ചോളൂ. ഞങ്ങള്‍ ഇന്ത്യയാണ് എന്നായിരുന്നു രാഹുലിന്റെ മറുപടി. മണിപ്പൂരില്‍ ഇന്ത്യ എന്ന ആശയം തങ്ങള്‍ പുനര്‍നിര്‍മ്മിക്കും. മണിപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണുനീര്‍ തുടയ്ക്കാനും ഞങ്ങള്‍ക്കാവും. അവര്‍ക്ക് സ്‌നേഹവും സമാധാനവും തിരികെ നല്‍കുമെന്നും” രാഹുല്‍ ട്വീറ്റ് ചെയ്തു.
ഇന്ന് ചേർന്ന ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു മോദിയുടെ ഇന്ത്യക്കെതിരായ വിമർശനം. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെയും ഇന്ത്യൻ മുജാഹിദീന്‍റെയും പേരിൽ ഇന്ത്യയുണ്ട്. ഭീകര സംഘടനകളായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയിലും ഇന്ത്യ ഉണ്ട്. ഇതിന് സമാനമാണ് പ്രതിപക്ഷ മുന്നണിയെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇത്തരത്തില്‍ ദിശാ ബോധമില്ലാത്ത പ്രതിപക്ഷത്തെ രാജ്യം മുന്‍പ് ഒരിക്കലും കണ്ടിട്ടില്ലെന്നുമാണ് മോദി പരിഹസിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർണാടകയില്‍ ചേർന്ന പ്രതിപക്ഷ യോഗത്തില്‍ സഖ്യത്തിന്‍റെ പേര് ഇന്ത്യയെന്ന് തീരുമാനിച്ചതോടെയാണ് വിവാദവും ഉയർന്നു വന്നത്.
അതേസമയം മണിപ്പൂര്‍ വിഷയത്തില്‍ പ്രതിപക്ഷം ഉയര്‍ത്തിയ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് ലോക്‌സഭ രണ്ട് മണിവരെ നിര്‍ത്തിവെച്ചു. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രതികരിക്കണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം. ചര്‍ച്ചയ്ക്ക് തയാറാണെന്ന് അമിത് ഷാ അറിയിച്ചെങ്കിലും പ്രധാനമന്ത്രിയുടെ മറുപടി, അതിനുശേഷം ചര്‍ച്ച എന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്.