“വെറുമൊരു പദവിയല്ല; വലിയ ഉത്തരവാദിത്വം”; പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി

ദില്ലി: പ്രതിപക്ഷ നേതൃസ്ഥാനത്തിന് നന്ദിയറിയിച്ച് രാഹുല്‍ ഗാന്ധി. തന്നിൽ വിശ്വാസമർപ്പിച്ചതിൽ രാജ്യത്തെ ജനങ്ങൾക്കും ഇന്ത്യ മുന്നണിയിലെ അംഗങ്ങൾക്കും കോൺഗ്രസ് പ്രവർത്തകർക്കും നന്ദിയുണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാവ് എന്നത് വെറുമൊരു പദവിയല്ല. അതൊരു വലിയ ഉത്തരവാദിത്വമാണ്.

Advertisements

രാജ്യത്തെ ദരിദ്രരുടേയും ന്യൂനപക്ഷങ്ങളുടേയും കർഷകരുടേയും ഏറ്റവും വലിയ ആയുധം ഭരണഘടനയാണ്. അതിനെതിരെയുള്ള എല്ലാ ആക്രമണങ്ങളേയും പ്രതിരോധിക്കുകയും സംരക്ഷിക്കുകയും ചെയ്യും. ഞാൻ നിങ്ങളുടേതാണെന്നും നിങ്ങൾക്ക് മാത്രമാണെന്നും എക്സിൽ പങ്കുവെച്ച വിഡിയോ സന്ദേശത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

Hot Topics

Related Articles