“വോട്ടിങ് യന്ത്രം ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക്ബോക്സ്; ഉയരുന്നത് ഗുരുതരമായ ആശങ്കകൾ” ; മസ്ക്കിൻ്റെ പ്രസ്താവന ആയുധമാക്കി രാഹുല്‍ഗാന്ധി

ദില്ലി: വോട്ടിങ് യന്ത്രം ഹാക്ക് ചെയ്യപ്പെടുമെന്ന ഇലോണ്‍മസ്ക്കിന്‍റെ പ്രസ്താവന ആയുധമാക്കി രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യയിലെ വോട്ടിങ് യന്ത്രങ്ങള്‍ ആർക്കും പരിശോധിക്കാൻ കഴിയാത്ത ബ്ലാക്ക് ബോക്സുകളെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയരുന്നു. ഭരണഘടന സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം വഞ്ചിക്കപ്പെടുമെന്നും രാഹുല്‍ഗാന്ധി സമൂഹമാദ്യമമായി എക്സില്‍ കുറിച്ചു.

Advertisements

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്നാണ് ഇലോണ്‍ മസ്ക് അഭിപ്രായപ്പെട്ടത്. എഐ യോ മനുഷ്യരോ  വഴി വോട്ടിങ് യന്ത്ര ഹാക്ക് ചെയപ്പെടാനുള്ള സാധ്യതയുണ്ടെന്നും മസ്ക് എക്സില്‍ സൂചിപ്പിച്ചു. മസ്ക്കിന്‍റെ പ്രസ്താവന തെറ്റെന്ന് രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സുരക്ഷിതമായ ഡിജിറ്റല്‍ ഹാർഡ്‍വെയർ ആർക്കും ഉണ്ടാക്കാൻ കഴിയില്ലെന്ന ധാരണ തെറ്റ്. മസ്ക്കിന്‍റെ വാദം ഇൻറർനെറ്റ് ബന്ധിപ്പിക്കുന്ന ഇവിഎം ഉള്ള അമേരിക്കയില്‍ ബാധകമായിരിക്കും. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ബ്ലൂടുത്തോ ഇന്‍റർനെറ്റോ ആയി ബന്ധിപ്പിക്കാനാകാത്തതെന്നും മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

Hot Topics

Related Articles