ന്യൂഡൽഹി : കുടുംബത്തിനൊപ്പം അവധിദിവസം ആഘോഷമാക്കി രാഹുല്‍ ഗാന്ധി. ഞായറാഴ്ച കുടുംബത്തിനപ്പം പുറത്തുപോയി ഉച്ചഭക്ഷണം കഴിച്ചതിന്റെ ചിത്രങ്ങള്‍ അദ്ദേഹം സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു.ഡല്‍ഹിയിലെ ഐകോണിക് ക്വാളിറ്റി റെസ്റ്റോറൻ്റിലാണ് രാഹുല്‍ ഞായറാഴ്ച കുടുംബസമേതം ഉച്ചഭക്ഷണം കഴിക്കാനെത്തിയത്. അമ്മ സോണിയ ഗാന്ധി, സഹോദരി പ്രിയങ്ക ഗാന്ധി, സഹോദരി ഭർത്താവ് റോബർട്ട് വാദ്ര, എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ഭക്ഷണ പ്രേമികള്‍ക്കായി ഒരു ചെറിയ നിർദ്ദേശം കൂടി രാഹുല്‍ പങ്കുവെച്ചിട്ടുണ്ട്. ഡല്‍ഹി ഐകോണിക് ക്വാളിറ്റി റെസ്റ്റോറൻ്റ് സന്ദർശിക്കുകയാണെങ്കില്‍ അവിടുത്തെ ഉത്തരേന്ത്യൻ വിഭവമായ ചോലെ ബട്ടൂര ഉറപ്പായും പരീക്ഷിക്കണമെന്ന് രാഹുല്‍ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.