“താൻ കാരണം പാർട്ടി പ്രവർത്തകർ തല കുനിക്കാൻ പാടില്ല; പാർട്ടിയെ പ്രതിസന്ധിയിലാക്കില്ല”; രാജിയെ കുറിച്ച് പ്രതികരിക്കാതെ രാഹുൽ മാങ്കൂട്ടത്തിൽ

കൊച്ചി: ലൈംഗിക ചൂഷണങ്ങളുമായി ബന്ധപ്പെട്ട ആരോപണ പരമ്പര നേരിടുന്ന കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരണവുമായി രംഗത്ത്.  ട്രാൻസ്ജൻഡർ അവന്തികയുമായി ബന്ധപ്പെട്ട ഫോൺ സംഭാഷണത്തിൻ്റെ ഓഡിയോ പുറത്തുവിട്ട രാഹുൽ പക്ഷേ മറ്റ് ആരോപണങ്ങൾക്ക് മറുപടി നൽകിയില്ല. എംഎൽഎ സ്ഥാനം രാജി വയ്ക്കണമെന്നുള്ള ആവശ്യം കോൺഗ്രസിൽ നിന്ന് ശക്തമായ ഉയരുന്നതിനിടെയാണ് രാഹുൽ മാധ്യമങ്ങളെ കണ്ടത്. 

Advertisements

തന്റെ രാജിക്കാര്യത്തെ കുറിച്ച് രാഹുൽ സംസാരിച്ചില്ല. എന്നാൽ താൻ കാരണം പാർട്ടി പ്രവർത്തകർ തല കുനിക്കാൻ പാടില്ലെന്നും പാർട്ടിയെ പ്രതിസന്ധിയിലാക്കില്ലെന്നും രാഹുൽ വ്യക്തമാക്കി. തനിക്കെതിരെ പേര് പറഞ്ഞ് ആരോപണം ഉന്നയിച്ചത് സുഹൃത്ത് ട്രാൻസ്‌ജൻഡർ അവന്തികയാണെന്ന് രാഹുൽ പറഞ്ഞു. ഓഗസ്‌റ്റ് ഒന്നിന് രാത്രി അവന്തിക ഫോണിൽ വിളിച്ചിരുന്നു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തന്നെ ഒരു റിപ്പോർട്ടർ വിളിച്ചിരുന്നെന്നും മോശം അനുഭവം ഉണ്ടായോ എന്നു ചോദിച്ചതായും അവന്തിക എന്നോടു പറഞ്ഞു. അപ്പോൾ സിപിഎം വാലും തലയും ഇല്ലാത്ത ആരോപണം എനിക്കെതിരെ ഉന്നയിക്കുന്ന സമയമായിരുന്നു. ചേട്ടനെ കുടുക്കാൻ ശ്രമം ഉണ്ടെന്നു അവന്തിക പറഞ്ഞു. 

ഞാൻ അവന്തികയെ അങ്ങോട്ട് വിളിച്ചതല്ല, ഇങ്ങോട്ട് വിളിച്ചതാണ്. അവന്തിക കോൾ റെക്കോർഡ് ചെയ്തെന്നു എന്നോടു പറഞ്ഞു. ആ റെക്കോഡിങ് ഞാൻ ചോദിച്ചു. രാഹുൽ സുഹൃത്താണ് മോശമായി സംസാരിച്ചിട്ടില്ലെന്ന് അവന്തിക പറയുന്ന ഓഡിയോ രാഹുൽ പുറത്തുവിട്ടു.

Hot Topics

Related Articles