ന്യൂസ് ഡെസ്ക് : നവകേരള ബസിന് നേരെ കരിങ്കൊടി പ്രതിഷേധം നടത്തുന്ന പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച പൊലീസുകാരുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍.സമരക്കാരെ തെരുവില്‍ തല്ലുന്ന വിജയൻസേനയിലെ പൊലീസ് ഗുണ്ടകളെ കണ്ടെത്തുന്നത് വരെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് തുടരുമെന്ന് കഴിഞ്ഞ ദിവസം രാഹുല്‍ ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഒരു പൊലീസുകാരന്റെ ചിത്രം പങ്കുവച്ചുകൊണ്ട്, നമ്പര്‍ വണ്‍ ക്രിമിനല്‍ ആരാണ്? എന്ന ചോദ്യവുമായായിരുന്നു കഴിഞ്ഞ ദിവസത്തെ പോസ്റ്റ്.
ഇപ്പോഴിതാ ‘വിജയൻ സേനയിലെ ക്രിമിനല്‍ പൊലീസ് തലവൻ തിരുവനന്തപുരം സ്വദേശി അനില്‍ കുമാര്‍’ എന്ന തലക്കെട്ടോടെയാണ് പുതിയ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതേ ഉദ്യോഗസ്ഥനെതിരെ വി ഡി സതീശനും രംഗത്തെത്തിയിരുന്നു. ‘പൊലീസില്‍ അറിയപ്പെടുന്ന ക്രിമിനല്‍ പശ്ചാത്തലമുള്ളവരെയാണ് മുഖ്യമന്ത്രി കൂടെ കൊണ്ട് നടക്കുന്നത്. സര്‍ജറി കഴിഞ്ഞ് നിന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകനെ യാതൊരു പ്രകോപനവുമില്ലാതെ കഴിഞ്ഞ ദിവസം കഴുത്തിന് കുത്തിപ്പിടിച്ച് ആക്രമിച്ചില്ലേ മുഖ്യമന്ത്രിയുടെ ഗണ്മാൻ. കല്ലിയൂര്‍ സ്വദേശി അനില്‍ എന്ന അതേ ക്രിമിനല്‍ തന്നെയാണ് ഇപ്പൊ ഞങ്ങളുടെ കുട്ടികളെയും ആക്രമിച്ചത്.’ എന്നാണ് വി ഡി സതീശൻ പറഞ്ഞത്.