രാഹുൽ മാങ്കുട്ടം യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ചു; പ്രഖ്യാപനം നടത്തി

തിരുവനന്തപുരം: വിവാദങ്ങൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വച്ച് രാഹുൽ മാങ്കൂട്ടം എം.എൽ.എ നടിയുടെ വെളുപ്പെടുത്തലും പിന്നാലെയുണ്ടായ വിവാദങ്ങളെയും തുടർന്നാണ് രാഹുൽ രാജി വച്ചത്. രാജി വയ്ക്കുന്നത് ഞാൻ കുറ്റം ചെയ്തത് കൊണ്ടല്ലെന്നും മറിച്ച് തന്റെ പ്രവർത്തകർ എന്നെ ന്യായീകരിക്കേണ്ടതില്ല എന്നു കരുതിയുമാണ് താൻ രാജിവയ്ക്കുന്നതെന്നും രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമപ്രവർത്തകരെ അറിയിച്ചു. തന്നോട രാജി വയ്ക്കണമെന്ന് ആരും ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയിലെ ഒരാളും ഈ ആവശ്യം ഉന്നയിച്ചിട്ടില്ല. രാജി വയ്ക്കുന്ന നിമിഷം വരെ തനിക്ക് എതിരെ ഒരു എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്തിട്ടില്ലെന്നും രാഹുൽ പ്രതികരിച്ചു.

Advertisements

Hot Topics

Related Articles