ന്യൂഡൽഹി: കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റി(ഇ.ഡി.)ന്റെ നോട്ടീസ്. നാഷണൽ ഹെറാൾഡ് കേസിലാണ് ഇ.ഡി. നോട്ടീസ് അയച്ചിരിക്കുന്നത്. ജൂൺ എട്ടിന് ഇ.ഡിക്കു മുമ്പാകെ ഹാജരാകണമെന്ന് നോട്ടീസിൽ പറയുന്നു.
ഇതിനിടെ, ഇ.ഡിയുടെ നീക്കത്തിനെതിരേ രൂക്ഷവിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. കളിപ്പാവകളായ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ പേടിപ്പെടുത്താനാണ് ബി.ജെ.പി. ശ്രമിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും അഭിഭാഷകനുമായ മനു അഭിഷേക് സിങ്വി പറഞ്ഞു.
2015-ൽ ഇ.ഡി. നാഷണൽ ഹെറാൾഡ് കേസ് അന്വേഷണം അവസാനിപ്പിച്ചതാണ്. പക്ഷെ, സർക്കാരിന് അത് ഇഷ്ടമായില്ല. മാത്രമല്ല, ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റുകയും പുതിയ ഉദ്യോഗസ്ഥർക്ക് ചുമതല നൽകി കേസ് പുനരന്വേഷണത്തിന് നിർദേശം നൽകുകയും ചെയ്തു. പണപ്പെരുപ്പം ഉൾപ്പെടെയുള്ള പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും സിങ്വി കൂട്ടിച്ചേർത്തു.
സോണിയയ്ക്കും രാഹുലിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ്; ജൂൺ എട്ടിന് ഹാജരാകണം
Advertisements