രാഹുൽ വയനാട്ടിലേയ്ക്കില്ല : പകരം ആര് , സാധ്യതകൾ തേടി കോൺഗ്രസ് 

കോഴിക്കോട്: ഇൻഡ്യ മുന്നണിയെ നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാനുള്ള സാധ്യതയില്ലെന്ന് സൂചനകള്‍.പ്രതിപക്ഷ ഐക്യത്തിലെ നിർണായക ശക്തിയായ ഇടതുപക്ഷവുമായി നേരിട്ട് മത്സരിക്കുന്നത് ദേശീയ തലത്തില്‍ തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം. വീണ്ടും വയനാട് ലോക്സഭാ സീറ്റില്‍നിന്ന് മത്സരിക്കണം എന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആവർത്തിച്ച്‌ ആവശ്യപ്പെടുന്നുണ്ടെങ്കിലും രാഹുല്‍ വഴങ്ങില്ലെന്നാണ് സൂചനകള്‍.

Advertisements

കർണാടകയിലോ തെലങ്കാനയിലോ തമിഴ്നാട്ടിലോ രാഹുലിന് സുരക്ഷിത സീറ്റ് ഒരുക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. രാഹുലിന് പകരം വയനാട്ടില്‍ ആര് ചർച്ചകളും കോണ്‍ഗ്രസില്‍ സജീവമായിട്ടുണ്ട്. സംസ്ഥാനത്തുണ്ടായ കഴിഞ്ഞ തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ആവർത്തിക്കാന്‍ രാഹുലിന്റെ സ്ഥാനാർഥിത്വം സഹായിക്കുമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് തടയാനാണ് ഇടതു മുന്നണിയുടെ ദേശീയ മുഖമാ ആനിരാജയുടെ പേര് സിപിഐ പരിഗണിക്കുന്നത്. ഇതിന് പിന്നില്‍ സിപിഎം ആണെന്നാണ് സൂചന. നിലവില്‍ കേരളത്തില്‍ മാത്രം കരുത്തുള്ള ഇടതു മുന്നണിക്ക് രാഹുലിൻ്റെ സ്ഥാനാർത്ഥിത്വം തിരിച്ചടിയാകുമെന്ന് സിപിഎം ഉം സിപിഐയും കണക്കുകൂട്ടുന്നു. അതുകൊണ്ട് എന്ത് വിലയും കൊടുത്ത് അത് തടയുക എന്നതാണ് ഇത്തരമൊരു നീക്കത്തിന് പിന്നില്‍. ഇടതു മുന്നണിയുടെ ഈ നീക്കം ഏറെക്കുറെ ഫലിച്ചെന്നാണ് സൂചനകള്‍.

രാഹുല്‍ മത്സരിച്ചില്ലെങ്കില്‍ യുഡിഎഫ് കണ്‍വീനർ എംഎം ഹസൻ മത്സരിക്കുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിൻ്റെ പേരും പരിഗണനയിലുണ്ട് എന്നാണ് വിവരം. രാഹുല്‍ ഇല്ലെങ്കില്‍ കോണ്‍ഗ്രസിലെ നേതാക്കള്‍ പലരും സുരക്ഷിതമണ്ഡലമായ വയനാട്ടില്‍ നോട്ടമിട്ടിട്ടുണ്ട്. ഇത് പാർട്ടിയില്‍ തർക്കങ്ങള്‍ക്കിടയാക്കും. അതൊഴിവാക്കാൻ കെ.സി.വേണുഗോപാലിനെ രംഗത്തിറക്കാനാണ് സാധ്യത. ഹൈക്കമാൻഡോ രാഹുലോ നിർദ്ദേശിച്ചാല്‍ വേണുഗോപാല്‍ മത്സരിക്കാനാണ് സാധ്യത.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.