കനത്ത മഴയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിന്റെ മതിൽ തകർന്നു; തകർന്നത് വടവാതൂരിലെ പ്ലാന്റേഷൻ കോർപ്പറേഷൻ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിന്റെ മതിൽ

കോട്ടയം: കനത്ത മഴയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള മതിൽ തകർന്നു. മതിൽ പൂർണമായും തകർന്നു റോഡിലേയ്ക്കു വീണു. ഇതോടെ റോഡ് ഗതാഗതവും താറുമാറായി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ ജീവനക്കാരുടെ ക്വാർട്ടേഴ്‌സിലേയ്ക്കുള്ള വഴിയിലെ മതിലാണ് ഇത്തരത്തിൽ തകർന്നത്. വടവാതൂരിലാണ് ഇവരുടെ ക്വാർട്ടേഴ്‌സ് ഉള്ളത്. ഈ ക്വാർട്ടേഴ്‌സിന്റെ മതിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു. മൺകെട്ട് ആയ മതിൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഏതാണ്ട് പൂർണമായും തകർന്ന് റോഡിലേയ്ക്ക് ഇടിഞ്ഞു വീണു. നേരത്തെ തന്നെ ഈ മതിൽ അപകടാവസ്ഥയിലാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ അറ്റകുറ്റപണി നടത്താനോ അപകടം ഒഴിവാക്കാനോ വേണ്ട നടപടികൾ ആരും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൺ തിട്ട റോഡിലേയ്ക്ക് ഇടിഞ്ഞു വീണിരിക്കുന്നത്.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.