കോട്ടയം: കനത്ത മഴയിൽ പ്ലാന്റേഷൻ കോർപ്പറേഷൻ ക്വാർട്ടേഴ്സിലേയ്ക്കുള്ള മതിൽ തകർന്നു. മതിൽ പൂർണമായും തകർന്നു റോഡിലേയ്ക്കു വീണു. ഇതോടെ റോഡ് ഗതാഗതവും താറുമാറായി. കഞ്ഞിക്കുഴിയിൽ പ്രവർത്തിക്കുന്ന പ്ലാന്റേഷൻ കോർപ്പറേഷന്റെ ജീവനക്കാരുടെ ക്വാർട്ടേഴ്സിലേയ്ക്കുള്ള വഴിയിലെ മതിലാണ് ഇത്തരത്തിൽ തകർന്നത്. വടവാതൂരിലാണ് ഇവരുടെ ക്വാർട്ടേഴ്സ് ഉള്ളത്. ഈ ക്വാർട്ടേഴ്സിന്റെ മതിൽ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ തകർന്ന് വീഴുകയായിരുന്നു. മൺകെട്ട് ആയ മതിൽ കഴിഞ്ഞ ദിവസം കനത്ത മഴയിൽ ഏതാണ്ട് പൂർണമായും തകർന്ന് റോഡിലേയ്ക്ക് ഇടിഞ്ഞു വീണു. നേരത്തെ തന്നെ ഈ മതിൽ അപകടാവസ്ഥയിലാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ, ഇതിന്റെ അറ്റകുറ്റപണി നടത്താനോ അപകടം ഒഴിവാക്കാനോ വേണ്ട നടപടികൾ ആരും തന്നെ സ്വീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ മൺ തിട്ട റോഡിലേയ്ക്ക് ഇടിഞ്ഞു വീണിരിക്കുന്നത്.