കൊച്ചി; ആലുവ റെയിൽവെ സ്റ്റേഷന് സമീപം ചരക്ക് ട്രെയിൻ പാളം തെറ്റി. വ്യാഴാഴ്ച രാത്രി 10.20 ഓടെ തൃശൂർ ഭാഗത്ത് നിന്ന് ആലുവ ഗുഡ്സ് ഷെഡിലേക്ക് വന്ന ട്രെയിനാണ് പാളം മാറുന്നതിനിടയിൽ പാളം തെറ്റിയത്.
ഇതോടെ ഇരുവശത്തേക്കുമുള്ള ഗതാഗതം പൂർണമായി സ്തംഭിച്ചു. റെയിൽവെ ലൈനിൽ
പെരിയാറിന് കുറുകെയുള്ള പാലം പിന്നിട്ട് പ്രധാന ട്രാക്കിൽ നിന്ന് ഗുഡ്സ് ഷെഡ് ട്രാക്കിലേക്ക് മാറുമ്പോഴാണ് പാളം തെറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റദാക്കിയ ട്രെയിനുകൾ ഇവ :
ഗതാഗതം പൂർണമായി പുനഃസ്ഥാപിക്കാൻ ശ്രമം തുടരുന്നു.
ഇന്ന്(28.1.22) റദ്ദ് ചെയ്ത ട്രെയിനുകൾ_
1) ഗുരുവായൂർ തിരുവനന്തപുരം- ഇന്റർസിറ്റി (16341).
2) എറണാകുളം-കണ്ണൂർ ഇന്റർസിറ്റി(16305).
3) കോട്ടയം-നിലംബുർ എകസ്പ്രെസ്
(16326).
4) നിലമ്പുർ- കോട്ടയം എക്സ്പ്രസ്സ്(16325)
5) ഗുരുവായൂർ-ഏർണാകുളം എക്സ്പ്രെസ്(06439)
_ഭാഗീകമായി റദ്ദ് ചെയ്തവ_
1) ഇന്നലെ(27.1.22) പുനലൂർ നിന്ന് പുറപ്പെട്ട ഗുരുവായൂർ എക്സ്പ്രെസ്(16328) തൃപ്പൂണിത്തുറയിൽ സർവീസ് അവസാനിപ്പിച്ചു.
2) ഇന്നലെ(27.1.22)ചെന്നൈ എഗ്മോറിൽ നിന്ന് പുറപ്പെട്ട
ഗുരുവായൂർ പ്രതിദിന എക്സ്പ്രെസ്(16127) എറണാകുളത്ത് സർവിസ് അവസാനിപ്പിച്ചു.
പുറപ്പെടുന്ന സമയം പുനക്രമിച്ചവ_
1) ഇന്ന്(28.1.22) രാവിലെ 5.15ന് പുറപ്പെടേണ്ട എറണാകുളം-പൂണെ എക്സ്പ്രെസ്
(22149), 3 മണിക്കൂർ വൈകി 8.15ന് പുറപ്പെടും.