റെയിൽവേയിലും ബീഹാറിനും ആന്ധ്രയ്ക്കും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ; മാറ്റി വച്ചത് വൻ വിഹിതം

ന്യൂഡൽഹി: കേന്ദ്ര ബഡ്ജറ്റിൽ വൻ വിഹിതം നൽകിയതിന് പിന്നാലെ റെയിൽവേ മേഖലയിലും ആന്ധ്രയ്ക്കും ബിഹാറിനും വാരിക്കോരി നൽകി കേന്ദ്ര സർക്കാർ. റെയിൽവേയുടെ അടിസ്ഥാനസൗകര്യം വികസിപ്പിക്കുന്നതിനും പുതിയ പാതകൾ നിർമിക്കുന്നതിനും വേണ്ടി 6798 കോടി രൂപയാണ് രണ്ട് സംസ്ഥാനങ്ങൾക്ക് അനുവദിച്ചിരിക്കുന്നത്. 2245 കോടി രൂപ ആന്ധ്രപ്രദേശിനും 4533 കോടി രൂപ ബിഹാറിനും അനുവദിച്ചിട്ടുണ്ട്.

Advertisements

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് അത്യാവശ്യ പദ്ധതികൾക്ക് പോലും തുക അനുവദിക്കാൻ മടിക്കുമ്‌ബോഴാണ് സഖ്യകക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് വാരിക്കോരി കോടുക്കുന്നത്. ആന്ധ്രപ്രദേശിന്റെ നിർദിഷ്ട തലസ്ഥാനമായ അമരാവതിയിൽ നിന്ന് ദക്ഷിണേന്ത്യയിലെ പ്രധാന നഗരങ്ങളായ ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലേക്ക് ഉൾപ്പെടെ പുതിയ പാത നിർമിക്കുന്നതിനാണ് പ്രധാനമായും തുക വിനിയോഗിക്കുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നേപ്പാളിലേക്ക് നീളുന്ന റെയിൽ ഇടനാഴി വികസിപ്പിക്കുന്നതിന് വേണ്ടിയാണ് ബിഹാറിന് പണം അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റേഷൻ നിർമാണം, നിലവിലുള്ളതിന്റെ നവീകരണം തുടങ്ങിയവയ്ക്കും ഇരു സംസ്ഥാനങ്ങൾക്കും പദ്ധതികളുണ്ട്. ലോക്സഭയിൽ കേവല ഭൂരിപക്ഷം മറികടക്കാൻ ബിജെപിക്ക് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയുടേയും നിതീഷ് കുമാറിന്റെ ജെഡിയുവിന്റേയും പിന്തുണ അത്യാവശ്യമാണ്. ഈ സാഹചര്യം മുതലാക്കിയാണ് രണ്ട് സംസ്ഥാനങ്ങളും കേന്ദ്രത്തിൽ നിന്ന് വിവിധ പദ്ധതികൾക്ക് പണം നേടിയെടുക്കുന്നത്.

പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന പല സംസ്ഥാനങ്ങളും അത്യവശ്യമായി ആവശ്യപ്പെടുന്ന പദ്ധതികൾക്ക് പോലും അംഗീകാരം നൽകുകയോ പണം അനുവദിക്കുകയോ ചെയ്യാൻ മടിക്കുമ്‌ബോഴാണ് സഖ്യകക്ഷികളുടെ സംസ്ഥാനങ്ങൾക്ക് ആവശ്യം പോലെ പണം നൽകുന്നതെന്ന ആരോപണം ഇതിനോടകം ഉയർന്നുകഴിഞ്ഞു.

Hot Topics

Related Articles