അതിരമ്പുഴ. കാരിത്താസ് റെയിൽവെ അപ്രോച്ച് റോഡ് നിർമ്മാണത്തിനുള്ള തടസ്സങ്ങൾ നീക്കാത്ത അധികൃതരുടെ നടപടി അപലപനീയമാണെന്ന് ജില്ലാ പഞ്ചായത്ത് അതിരമ്പുഴ ഡിവിഷൻ മെമ്പർ ഡോ. റോസമ്മ സോണി പറഞ്ഞു. മൂന്ന് വർഷം കഴിഞ്ഞിട്ടും പണി ശരിയായ രീതിയിൽ നടപ്പിലാക്കുവാൻ അധികൃതർക്ക് സാധിച്ചിട്ടില്ലായെന്നു അവർ കുറ്റപ്പെടുത്തി.പൊതു ജനങ്ങൾക്കുള്ള ബുദ്ധിമുട്ട് പരിഹരിച്ചുകൊണ്ട് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകർക്കുവാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി
മുഖ്യമന്ത്രി, ധനകാര്യ മന്ത്രി എന്നിവരോട് ഇ മെയിൽ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ചു പൗരാവലി നടത്തുന്ന സമരത്തിനോടൊപ്പം ഉണ്ടാകുമെന്ന് അവർ പറഞ്ഞു.