കോട്ടയം : റെയിൽവേ യാത്രക്കാരുടെ യാത്രാ സൗകര്യങ്ങളെ കുറിച്ച് അറിയുന്നതിനും സ്റ്റേഷനിലെ സ്റ്റാളുകൾ , ഭക്ഷണശാലകൾ തുടങ്ങിയവ യുടെ ഗുണനിലവാരവും സേവനങ്ങളും വിലയിരുത്തുന്നതിനും , റെയിൽവേ പാസഞ്ചർ സർവ്വിസസ് കമ്മിറ്റി ചെയർമാനും അംഗങ്ങളും കോട്ടയം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൈകിട്ട് 8 30 നാണ് കോട്ടയം റെയിൽ വേ സ്റ്റേഷനിൽ സംഘം എത്തിയത്.
ചെയർമാൻ രമേഷ് ചന്ദ്ര രത്ന , അംഗങ്ങളായ പ്രണവ് ബറുവ ( ആസ്സാം ) ബാൽ ഗണപതി തമിഴ്നാട് ) ഗംഗാധർ ( മഹാരാഷ്ട്ര ഏറ്റുമാനൂർ രാധാകൃഷ്ണൻ ( കേരളം ) എന്നിവരാണ് പരിശോധനയ്ക്കായി എത്തിയത് . നാഗർകോവിൽ മുതലുള്ള പ്രധാന
റെയിൽവേ സ്റ്റേഷനുകൾ സംഘം സന്ദർശിച്ച് പരിശോധന നടത്തി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംഘത്തെ സ്വീകരിക്കാൻ ബി ജെപി സംസ്ഥാന വക്താവ് അഡ്വ . നാരായണൻ നമ്പൂതിരി , ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ ജില്ലാ ജനൽ സെക്രട്ടറി എസ് രതീഷ് ജില്ല വൈസ് പ്രസിഡന്റ കെ.പി. ഭുവനേശ് ,
മണ്ഡലം പ്രസിഡന്റ് അരുൺ മൂലേടം , ജനൽ സെക്രട്ടറിന്മാരായ കെ.ശങ്കരൻ ,സുമേഷ് , കർഷകമോർച്ച ജില്ലാ പ്രിസിഡന്റ് ജയപ്രകാശ് വാകത്താനം, ജില്ലാ കമ്മറ്റി അംഗം എം.എൻ അനിൽകുമാർ , ബി.എം.എസ് ഭാരവാഹികൾ എന്നിവർ എത്തിയിരുന്നു. സന്ദർശനത്തിനു ശേഷം സ്റ്റേഷൻ വികസനവുമായി ബന്ധപ്പെട്ട നിവേധനം പാസഞ്ചർ സർവീസസ് കമ്മറ്റി ചെയർമാന് ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ കൈമാറി.