റെയിൽവേ നേരിട്ട് നിർമ്മിക്കുന്ന മേൽപ്പാലങ്ങളിൽ കോതനല്ലൂരും. കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് ബിജെപി കോട്ടയം ജില്ലാ ഘടകം

കോട്ടയം : റെയിൽവേ നേരിട്ട് നിർമ്മാണം പൂർത്തിയാക്കുന്ന മേൽപ്പാലങ്ങളിൽ കോതനല്ലൂർ മേൽപ്പാലം ഉൾപ്പെടുത്തിയതിന് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനും പ്രത്യേകം നന്ദി അറിയിക്കുന്നതായി ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡൻറ് ജി ലിജിൻലാൽ അറിയിച്ചു.

Advertisements

പതിറ്റാണ്ടുകളായുള്ള നാടിൻറെ ആവശ്യമാണ് നരേന്ദ്രമോദി സർക്കാർ വന്നതോടെ ജീവൻ വച്ചു തുടങ്ങിയത്. ഇപ്പോൾ റെയിൽവേയുടെ നിർണായക പ്രഖ്യാപനത്തിലൂടെ മേൽപ്പാലത്തിന്റെ പണി പൂർണ്ണമായി തന്നെ ഏറ്റെടുത്തിരിക്കുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കേരളത്തിൻറെ റെയിൽവേ വികസനത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം കാണിക്കുന്ന സമീപനത്തിന്റെ ഉത്തമ ദൃഷ്ടാന്തമാണ് റെയിൽവേ മേൽപ്പാലത്തിന്റെ പണം പൂർണമായി അനുവദിച്ചത്.

2014 മുമ്പ് കോട്ടയത്ത് സ്വപ്നം കാണാൻ കഴിയാത്ത വികസനമാണ് നരേന്ദ്രമോദി സർക്കാർ വന്നശേഷം ദൃശ്യമാകുന്നത്.വാജ്പേയി സർക്കാരിന് ശേഷം കോട്ടയത്ത് ഏറ്റവുമധികം റെയിൽവേ വികസനം സാധിച്ചത് മോദി സർക്കാർ കാലയളവിലാണ്.

കുമാരനല്ലൂർ റെയിൽവേ മേൽപാലം, കോട്ടയം റെയിൽവേ സ്റ്റേഷന്റെ അത്യാധുനിക രീതിയിലുള്ള വികസനം,നാഗമ്പടത്തെ രണ്ടാം ടെർമിനൽ. ബുക്കിംഗ് ഓഫീസ്. രണ്ട് റെയിൽവേ സ്റ്റേഷനുകളെ അമൃത് ഭാരത് സ്റ്റേഷനുകളായി ഉയർത്തിയത് ഉൾപ്പെടെ ഒട്ടനവധി വികസന പദ്ധതികളാണ് നടപ്പായത്.

കോട്ടയം ജില്ലയിലെ എംപിമാരും എംഎൽഎമാരും കേന്ദ്ര കേരള സർക്കാരുകളുടെ ഭാഗമായിരുന്ന കാലത്ത് പോലും സാധിക്കാൻ കഴിയാത്ത വികസന പദ്ധതികളാണ് ഇപ്പോൾ പൂർത്തീകരിക്കുന്നത്.

വൈക്കം റോഡ് സ്റ്റേഷന്റെ വികസനത്തിനും ‘കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്നതിനും കേന്ദ്രമന്ത്രി ജോർജ് കുര്യൻ വഴിയുള്ള പരിശ്രമങ്ങൾ ആരംഭിച്ചതായി ലിജിൻലാൽ അറിയിച്ചു.

Hot Topics

Related Articles