കോട്ടയം: ഇരട്ടപ്പാത നവീകരിച്ച്, മുഖം മിനുക്കുന്ന കോട്ടയം റെയിൽവേ സ്‌റ്റേഷന്റെ മുൻഭാഗം വികൃതമാക്കി റെയിൽവേ സ്‌റ്റേഷൻ റോഡ്. മുൻഭാഗത്തു കൂടി കടന്നു പോകുന്ന റെയിൽവേ സ്‌റ്റേഷൻ റോഡ് ഏതാണ്ട് പൂർണമായും തകർന്നു കിടക്കുകയാണ്. റോഡിൽ വെള്ളക്കെട്ടും ചെളിയും മാത്രമാണ് ബാക്കിയായിരിക്കുന്നത്. ചെളിയും വെള്ളവും നിറഞ്ഞ റോഡിലൂടെ നടക്കാൻ പോലും ആകാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ യാത്രക്കാർക്ക് റോഡ് ദുരിതമായി മാറിയിരിക്കുകയാണ്.
ഒരു വർഷത്തിലേറെയായി റെയിൽവേ സ്‌റ്റേഷൻ റോഡിൽ അറ്റകുറ്റപണികൾ പോലും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് റോഡ് പൂർണമായും തകർന്നത്. മേൽപ്പാലം നിർമ്മാണത്തിനും പാത ഇരട്ടിപ്പിക്കൽ ജോലികൾക്കുമായി ലോറികൾ അടക്കമുള്ള വാഹനങ്ങൾ നിരന്തരം ഇതുവഴി കടന്നു പോയതോടെയാണ് റോഡ് പൂർണമായും തകർന്നതെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഈ സാഹചര്യത്തിൽ റോഡ് അറ്റകുറ്റപണികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
റെയിൽവേ സ്റ്റേഷനിൽ വാഹനം പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സാഹചര്യത്തിൽ ഇവിടെ എത്തുന്ന യാത്രക്കാർ ഈ റോഡിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്. എന്നാൽ, ഈ റോഡിൽ ചെളിയും വെള്ളവും നിറഞ്ഞു കിടക്കുന്നതിനാൽ ഈ റോഡിലൂടെ ആളുകൾക്ക് നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ ക്രമീകരണം ഒരുക്കിയിട്ടില്ല. ഇതോടെ പാർക്കിംങിന് മതിയായ സൗകര്യമില്ലാത്ത സാഹചര്യമാണ് ഇവിടെ.
റെയിൽവേ സ്റ്റേഷൻ നവീകരണവും പാത ഇരട്ടിപ്പിക്കൽ ജോലികളും പൂർത്തിയായെങ്കിലും സ്റ്റേഷനിൽ എത്തുന്ന ആളുകൾക്ക് യാതൊരു അടിസ്ഥാന സൗകര്യവും ഇവിടെ ഒരുക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് ഈ റോഡിന്റെ ശോചനീയാവസ്ഥ. റോഡിൽ രണ്ടിടത്താണ് കുഴിയുള്ളത്. ഈ കുഴി മുഴുൻ വെള്ളം നിറഞ്ഞിട്ടുണ്ട്. ഈ കുഴിയിൽ വാഹനങ്ങൾ കയറിയിറങ്ങിപ്പോകുമ്പോൾ റോഡിൽ ചെളിനിറഞ്ഞ് റോഡ് പൂർണമായും തകരുകയും ചെയ്തു. റെയിൽവേയുടെ ഉടമസ്ഥതയിലുള്ള റോഡായതിനാൽ മറ്റു വകുപ്പുകൾക്കൊന്നും റോഡ് നവീകരിക്കാനും സാധിക്കുന്നുമില്ല.