മുംബൈ: ടിക്കറ്റില്ലാതെ യാത്ര ചെയ്തവരില്‍ നിന്ന് റെയില്‍വേ പിഴയായി ഈടാക്കിയത് നൂറ് കോടി രൂപ. മുംബൈ ഡിവിഷനില്‍ നിന്ന് മാത്രമായാണ് ഇത്രയും വലിയ തുക പിഴ ഈടാക്കിയത്. ഏപ്രില്‍ 2022 മുതല്‍ 2023 ഫെബ്രുവരി വരേയുള്ള കണക്കുകള്‍ പ്രകാരമാണ് ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്ത 18 ലക്ഷം പേരില്‍ നിന്നായി 100 കോടിയിലേറെ രൂപ പിഴ ഈടാക്കിയത്.
ഇതേ ഡിവിഷനില്‍ നിന്നും കഴിഞ്ഞ വര്‍ഷം 60 കോടി രൂപയായിരുന്നു റെയില്‍വേ പിഴയായി ഈടാക്കിയത്. ഇത്രയും വലിയ തുക ഇതാദ്യമായാണ് പിഴ ഇനത്തില്‍ ലഭിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ടിക്കറ്റ് ഇല്ലാതെ ട്രെയിനില്‍ യാത്ര ചെയ്യുന്നതുമായി ബന്ധപ്പെട്ട് റെയില്‍വേ നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്, എന്നാല്‍ ഇതൊക്കെ അവഗണിച്ചു കൊണ്ട് യാത്ര ചെയ്യുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.