കോട്ടയം: പരമ്പരാഗതമായി പൊതുജനങ്ങൾ സഞ്ചരിക്കുകയുംവാഹന ഗതാഗതവും നടത്തി വരുകയും ചെയ്തിരുന്ന റോഡ് റെയിൽവേ അധികൃതർ കുറ്റി നാട്ടി തടഞ്ഞു. വെള്ളിയാഴ്ചയാണ് വാഹന ഗതാഗതം തടസപ്പെടുത്തിക്കൊണ്ടുള്ള കുറ്റി നാട്ടിയത്. എന്നാൽ ഒരു മാസം മുൻപ് വാഹന ഗതാഗതം നിരോധിച്ചു കൊണ്ട് കുറ്റി നാട്ടുന്നത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതർക്ക് വിവരങ്ങൾ നൽകിയിരുന്നുവെന്നും, പഞ്ചായത്ത് അധികൃതർ തുടർനടപടികൾ സ്വീകരിക്കാതിരുന്നതു കൊണ്ടാണ് കഴിഞ്ഞ ദിവസം വാഹന ഗതാഗതം നിരോധിച്ചു കൊണ്ട്കുറ്റി നാട്ടിയ തെന്നും റെയിൽവേ അധികൃതരും പറയുന്നു.
കോട്ടയം ജില്ലയിലെ കാണക്കാരി പഞ്ചായത്തിലെ പതിനൊന്നാം വാർഡിന്റെ കല്ലരി പാറപ്പുറം ഭാഗത്തെ റോഡിലെ വാഹന ഗതാഗതമാണ് തടസപ്പെടുത്തിയിരിക്കുന്നത്.15ൽപരംകുടുംബങ്ങളാണ്ഈറോഡിന്റെഉപഭോക്താക്കൾ .പരമ്പരാഗതമായി ഉപയോഗിച്ചു കൊണ്ടിരുന്ന ഈ റോഡ് കഴിഞ്ഞ മാസം റെയിൽവേ അധികൃതരെത്തി ഗതാഗത നിരോധനം ഏർപ്പെടുത്തുവാൻ നടപടി ആരംഭിച്ചു. റെയിൽവേ പാളത്തിന് സമീപമുള്ള ഒരു വീട്ടിലെ വിവാഹ ചടങ്ങിനോടനുബന്ധിച്ച് തയ്യാറാക്കിയ ഇലട്രിക് സംവിധാനം മൂലം പാളത്തിലേയ്ക്ക് പ്രവേശിച്ച പ്രത്യേക തരം വെളിച്ചം കാരണം ട്രെയിൻ ഈ ഭാഗത്ത് നിർത്തിയിടേണ്ടി വന്നതാണ് കാരണമെന്ന് റെയിൽവേ അധികൃതർ പറഞ്ഞതായി നാട്ടുകാർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനെ തുടർന്നാണ് വാഹന ഗതാഗതം തടസപ്പെടുത്തുവാൻ തയ്യാറായത്. വാഹനഗതാഗതം തടസപ്പെടുത്തുന്ന വിവരം അറിഞ്ഞ് ഈ പ്രദേശവാസികൾ സ്ഥലത്തെത്തി തടയുവാൻ ശ്രമിച്ചു. തുടർന്ന് റെയിൽവേ അധികൃതർക്കും ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യനും പരാതി നൽകി. ഇതിനെ തുടർന്ന് വാഹന ഗതാഗതതടസപ്പെടുത്തൽ തൽക്കാലം നിർത്തി വച്ചു. തുടർനടപടികൾ സ്വീകരിക്കുവാൻ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഒരു മാസം പിന്നിട്ടിട്ടും പഞ്ചായത്ത് അധികൃതർ ഒരു നടപടിയും സ്വീകരിച്ചില്ല. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം റെയിൽവേ അധികൃതരെത്തി വീണ്ടും കുറ്റി നാട്ടിയത്.
എന്നാൽ ഗതാഗതത്തിനായി 10 അടി വീതി കൊടുത്ത ശേഷമാണ് കുറ്റി നാട്ടിയിരിക്കുന്നതെന്ന് റെയിവേ അധികൃതരും പറയുന്നു.
റെയിൽവേയുടെ അധീനതയിലുള്ള ഭൂമി വാഹന ഗതാഗതത്തിനായി വിട്ടു തരണമെങ്കിൽ ലക്ഷക്കണക്കിന് രൂപ റെയിൽവേയ്ക്ക് അടയ്ക്കണം. ഈ തുക പൂർണ്ണമായി പഞ്ചായത്ത് അടയ്ക്കണമോ അതോ ഉപഭോക്താക്കൾ അടയ്ക്കണമോ അല്ലെങ്കിൽ ഇതിനാവശ്യമായ പണം ഇരു കൂട്ടരും പകുതി വീതം എടുത്ത് റെയിൽവേയ്ക്ക് അടയ്ക്കണമോയെന്ന് തിങ്കളാഴ്ച കൂടുന്ന പഞ്ചായത്ത് ഓൺ ലൈൻ മീറ്റിംഗിൽ തീരുമാനിക്കുമെന്ന് വാർഡ് മെംമ്പർ കാണക്കാരി അരവിന്ദാക്ഷൻ പറഞ്ഞു.