റെയിൽവെ ട്രാക്കിലിരുന്ന് പബ്ജി കളിക്കവേ ട്രെയിനിടിച്ചു; മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം

പട്ന: റെയിൽവെ ട്രാക്കിലിരുന്ന് മൊബൈൽ ഗെയിമായ പബ്ജി കളിക്കവേ ട്രെയിനിടിച്ച് മൂന്ന് കൗമാരക്കാർക്ക് ദാരുണാന്ത്യം. ബിഹാറിലെ വെസ്റ്റ് ചമ്പാരൻ ജില്ലയിലാണ് സംഭവം. ഇയർഫോണ്‍ വച്ച് ഗെയിമിൽ മുഴുകിയതിനാൽ, ട്രെയിൻ വരുന്നത് കുട്ടികൾ അറിഞ്ഞില്ല. 

Advertisements

മുഫാസിൽ പൊലീസ് സ്റ്റേഷൻ്റെ കീഴിലുള്ള നർകതിയാഗഞ്ച്-മുസാഫർപൂർ റെയിൽ സെക്ഷനിലാണ് അപകടമുണ്ടായത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഫുർകാൻ ആലം, സമീർ ആലം, ഹബീബുള്ള അൻസാരി എന്നിവരാണ് മരിച്ചത്. മാതാപിതാക്കളെത്തി മൃതദേഹം ഏറ്റുവാങ്ങി. സദർ സബ് ഡിവിഷണൽ പൊലീസ് ഓഫീസർ വിവേക് ​​ദീപ്, റെയിൽവേ പൊലീസ് എന്നിവർ സംഭവ സ്ഥലത്തെത്തി അപകടമുണ്ടായ സാഹചര്യം അന്വേഷിച്ചു.

സംഭവമറിഞ്ഞ് പ്രദേശത്ത് നൂറു കണക്കിനാളുകൾ തടിച്ചുകൂടി. പ്രദേശത്താകെ ദുഖത്തിലാഴ്ത്തിയിരിക്കുകയാണ് കുട്ടികളുടെ മരണം. ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിർദേശിച്ചു. കുട്ടികൾ ഇതുപോലെ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലിരുന്ന് ഗെയിം കളിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് പൊലീസ് അഭ്യർത്ഥിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.