കോട്ടയം: റെയിൽവേ പൊലീസ് സേനാംഗങ്ങൾക്ക് പ്രാക്ടീസ് നൽകി വിൻ ചുൻ ടെക്നിക്സ്. ട്രെയിനിനുള്ളിൽ അതിക്രമങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ആണ് വിൻ ചുൻ ടെക്നിക്സ് സ്വയരക്ഷാ പരിശീനം നടത്തിയത്.കോട്ടയം ഡിവൈഎസ്പി മുരളി എം കെ പരിശീലനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. ട്രെയിനുകളിൽ ഉണ്ടാകാൻ ഇടയുള്ള പ്രതികൂല സാഹചര്യങ്ങളെ കൈകാര്യം ചെയ്യുന്നതിനും. ആക്രമികളെ കീഴ്പ്പെടുത്തുന്നതിനും സ്വയം സംരക്ഷിക്കുന്നതിനുമായിട്ടാണ് റെയിൽവേ പൊലീസ് സേനാംഗങ്ങൾക്ക് പ്രാക്ടീസ് നൽകിയത് . കോട്ടയം റെയിൽവേ പൊലീസ് എസ്എച്ച്ഒ റെജി പി ജോസഫ് മുൻകൈ എടുത്ത് നടത്തിയ പരിശീലനത്തിനു വിൻ ചുൻ നാഷണൽ ചീഫ് കോച്ച് സിഫു ജിജി സ്കറിയയാണ് നേതൃത്വം നൽകിയത്.
Advertisements