ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു; ഹിമാചലിൽ റെഡ് അലർട്ട്; ആറു സംസ്ഥാനങ്ങളിൽ ഓറഞ്ച് അലേർട്ട്; നിരവധി പേരെ കാണാതായി; ജാഗ്രതാ നിർദേശം

ദില്ലി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 78 ആയി. 37 പേരെ കാണാതായി. കനത്ത മഴയെ തുടർന്ന് ഹിമാചൽ പ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിലും മഴ ശക്തമായി തുടരുന്നു. നാല് ജില്ലകളിൽ മണ്ണിടിച്ചിൽ മുന്നറിയിപ്പ് നൽകി. ഹരിയാന, ഛത്തീസ്ഗഡ് മധ്യപ്രദേശ്, ജാർഖണ്ഡ്, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ട് ആണ്.

Advertisements

ദില്ലിയിലും മഴ മുന്നറിയിപ്പ് തുടരുന്നുണ്ട്. ശക്തമായ മഴയും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ വരെ കാറ്റുവീശാൻ സാധ്യതയുമെന്നു മുന്നറിയിപ്പ്. ദില്ലിയിൽ യെല്ലോ അലർട്ട് ആണ്. കഴിഞ്ഞ രണ്ടാഴ്ചയായി ഹിമാചലിൽ കനത്ത മഴയും ഇടിമിന്നലും മേഘവിസ്ഫോടനങ്ങളും പെട്ടന്നുള്ള വെള്ളപ്പൊക്കവുമുണ്ടായി. വാരാന്ത്യത്തിൽ കാൻഗ്ര, സിർമൂർ, മാണ്ഡി ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ഉന, ബിലാസ്പൂർ, ഹമീർപൂർ, ചമ്പ, സോളൻ, ഷിംല, കുളു ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ജൂൺ 20ന് മൺസൂൺ ആരംഭിച്ചത് മുതൽ ഹിമാചൽ പ്രദേശിൽ കുറഞ്ഞത് 78 പേർക്ക് ജീവൻ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി (SDMA) അറിയിച്ചു. ഇതിൽ 50 മരണങ്ങളും മണ്ണിടിച്ചിൽ, പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം, മേഘവിസ്ഫോടനം തുടങ്ങിയ മഴയുമായി ബന്ധപ്പെട്ട സംഭവങ്ങൾ മൂലമാണ്. റോഡപകടങ്ങളിൽ 28 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

മഴയെത്തുടർന്നുണ്ടായ ദുരന്തങ്ങളിൽ 14 മരണങ്ങൾ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കം മൂലമാണ്. മുങ്ങിമരണം (8), വൈദ്യുതാഘാതം, ആകസ്മികമായ വീഴ്ചകൾ (8) എന്നിവയാണ് മറ്റ് മരണകാരണങ്ങൾ. മണ്ണിടിച്ചിൽ, ഇടിമിന്നൽ, പാമ്പുകടി എന്നിവ മൂലവും കുറഞ്ഞ എണ്ണം മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles