തുലാവര്‍ഷം നാളെ മുതല്‍ പെയ്തിറങ്ങും; പതിനൊന്ന് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ഒക്ടോബര്‍ 26 മുതല്‍ തുലാവര്‍ഷം എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളില്‍ കാലവര്‍ഷം പൂര്‍ണമായും പിന്‍വാങ്ങാനും തുലാവര്‍ഷം ആരംഭിക്കാനും സാധ്യത. തുലാവര്‍ഷത്തിന്റെ മുന്നോടിയായി ബംഗാള്‍ ഉള്‍കടലില്‍ തെക്കെ ഇന്ത്യയിലും വടക്ക് കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി അടുത്ത 5 ദിവസം വരെ കേരളത്തില്‍ വ്യാപകമായി ഇടിമിന്നലോട് കൂടിയ മഴ തുടരാന്‍ സാധ്യത.

Advertisements

നാളെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒക്ടോബര്‍ ഒന്നിന് തുടങ്ങേണ്ട തുലാമഴ ന്യൂനമര്‍ദങ്ങളും ചക്രവാതച്ചുഴിയെയും തുടര്‍ന്ന് 26 ദിവസം വൈകിയാണ് കേരളത്തിലെത്തുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇതിന്റെ ഭാഗമായി അടുത്ത 48 മണിക്കൂര്‍ ശക്തവും അതിശക്തവുമായ മഴയാണ് സംസ്ഥാനത്ത് പ്രവചിച്ചിരിക്കുന്നത്. തിങ്കളാഴ്ച ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് ഒഴികെ 11 ജില്ലകളും യെല്ലോ അലര്‍ട്ടിലാണ്. തെക്കേ ഇന്ത്യയിലും ബംഗാള്‍ ഉള്‍ക്കടലിലും വടക്കു കിഴക്കന്‍ കാറ്റിന്റെ വരവിന്റെ ഫലമായി 28 വരെ ശക്തമായ കാറ്റാണ് പ്രതീക്ഷിക്കുന്നത്.

Hot Topics

Related Articles