തിരുവല്ല തുകലശേരിയിൽ പാലത്തിനടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി: മരിച്ച നിലയിൽ കണ്ടെത്തിയത് ആക്രിപെറുക്കി നടക്കുന്നയാളെ : വീഡിയോ കാണാം

തിരുവല്ല: തുകലശേരിയിൽ പാലത്തിനടിയിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവല്ല തുകലശേരി മഴുവങ്ങാട്ട് ചിറയ്ക്കു സമീപത്തെ പാലത്തിനടിയിലാണ് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ആക്രമി പെറുക്കി നടക്കുന്ന മണിയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് സൂചന.

തിങ്കളാഴ്ച രാവിലെയാണ് ഇയാളെ തിരുവല്ല തുകലശേരി മഴുവങ്ങാട്ട് പ്രദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രദേശത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തിയതായി, നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്. തുടർന്നു, പൊലീസ് എത്തിയ നടത്തിയ അന്വേഷണത്തിലാണ് മണിയനാണ് മരിച്ചതെന്ന സൂചന ലഭിച്ചത്. തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. മൃതദേഹം ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കി തിരുവല്ല താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റി.

Hot Topics

Related Articles