കേരളത്തിൽ മഴ കടുക്കും: അഞ്ചു ജില്ലകളിൽ യെല്ലേ അലേർട്ട്; ഡാമുകളിൽ ജല നിരപ്പ് കൂടുന്നു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ അടുത്ത അ​ഞ്ചു​ ദി​വ​സം ഇ​ടി​മി​ന്ന​ലോ​ടു​കൂ​ടി​യ മി​ത​മാ​യ/ ഇ​ട​ത്ത​രം മ​ഴ​ക്ക്​ സാ​ധ്യ​ത​യു​​ണ്ടെ​ന്ന്​ കേ​ന്ദ്ര കാലാവസ്ഥ വ​കു​പ്പ്​ അ​റി​യി​ച്ചു.          പ​ടി​ഞ്ഞാ​റ​ൻ, വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ മേഖലയിൽ കാ​റ്റും ര​ണ്ടു ദി​വ​സം ശ​ക്ത​മാ​യി തു​ട​രും. കേ​ര​ള​തീ​രം മു​ത​ൽ തെ​ക്ക​ൻ ഗു​ജ​റാ​ത്ത്‌ തീ​രം​വ​രെ ന്യൂ​ന​മ​ർ​ദ​പാ​ത്തി സ്ഥി​തി​ചെ​യ്യു​ന്ന​തി​നാ​ലാണ് മഴ കടുക്കുന്നത്.

Advertisements

എ​റ​ണാ​കു​ളം, ഇ​ടു​ക്കി, തൃ​ശൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ല്‍ വ്യാ​ഴാ​ഴ്ച​യും കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​കോ​ട്​ ജി​ല്ല​ക​ളി​ല്‍ വെ​ള്ളി​യാ​ഴ്​​ച​യും മ​ഞ്ഞ അലേർട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്കാ​ണു സാ​ധ്യ​ത. 24 മ​ണി​ക്കൂ​റി​ൽ 64.5 മി​ല്ലി​മീ​റ്റ​ർ മു​ത​ൽ 115.5 മി​ല്ലി​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ക​ന​ത്ത​മ​ഴ​ തുടരുന്ന സാഹചര്യത്തിൽ ഡാ​മു​ക​ളി​ൽ ജ​ല​നി​ര​പ്പ്​ ഉ​യ​രു​ന്നു. ഒ​മ്പ​ത്​ ഡാ​മു​ക​ളി​ൽ ചു​വ​പ്പ്​ അലേർട്ട് ന​ൽ​കി. മൂ​ഴി​യാ​ർ (71.64 ശ​ത​മാ​നം), മാ​ട്ടു​പ്പെ​ട്ടി (95.56), പൊ​ന്മു​ടി (97.24), ക​ല്ലാ​ർ​കു​ട്ടി (98.48), ഇ​ര​ട്ട​യാ​ർ (36.73), ലോ​വ​ർ​പെ​രി​യാ​ർ (100), കു​റ്റ്യാ​ടി (97.76), ബാ​ണാ​സു​ര സാ​ഗ​ർ (94.20) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ റെ​ഡ്​ അലേർട്ടാണുള്ളത്. ജ​ല​നി​ര​പ്പ്​ 91 ശ​ത​മാ​ന​ത്തി​ലെ​ത്തി​യ ജ​ല​വി​ഭ​വ വ​കു​പ്പി​ന്​ കീ​ഴി​ലു​ള്ള മീ​ങ്ക​ര ഡാ​മും റെ​ഡ്​ അലേർട്ടിലാണ്. ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ്​ 58 ശ​ത​മാ​ന​മായി ഉയർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.